കൊല്ലം പ്രവാസി അസോസിയേഷന് ‘ചിങ്ങനിലാവ് 2025’ ഓണാഘോഷം
text_fieldsകൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷന് ‘ചിങ്ങനിലാവ് 2025’ ഓണാഘോഷവും കുടുംബസംഗമവും നടന്നു. കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ ഓണാഘോഷത്തില്‍ മാവേലി വരവേൽപ്പ്, പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കലാകായിക മത്സരങ്ങള്‍, വടംവലി എന്നിവ നടന്നു. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമായി മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.
പ്രസിഡന്റ് കൃഷ്ണേന്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജുമോന് സ്വാഗതം പറഞ്ഞു. ട്രഷറര്‍ ശ്രീജിത്ത്, വൈസ് പ്രസിഡന്റ് രതീഷ് രാജന്, ജാസ്മിന്, പ്രിയ, അഖില്‍, സജിത്, പത്മചന്ദ്ര പ്രകാശ്, അബി, അഷ്റഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. സാമൂഹികപ്രതിബദ്ധത മുന്നില്‍കണ്ട് പ്രവര്‍ത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന് നടപ്പാക്കുന്ന കൊല്ലത്തൊരില്ലം എന്ന പദ്ധതിയുടെ പുരോഗതിയെ എല്ലാവരും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

