കൊല്ലം പ്രവാസി അസോസിയേഷൻ വാര്‍ഷികവും കുടുംബ സംഗമവും
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ വാര്‍ഷികവും കുടുംബ സംഗമവും പരിപാടിയിൽനിന്ന്
മസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാൻ രണ്ടാം വാര്‍ഷികവും കുടുംബ സംഗമവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ, മസ്ക്കത്ത് ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, നൃത്തങ്ങള്‍, തിരുവാതിര, പൂക്കളം, മാവേലിയെ വരവേല്പ്, ഓണസദ്യ, സൂപ്പർ സിങ്ങേഴ്സ് മസ്കത്ത് അവതരിപ്പിച്ച മ്യൂസിക് ട്രീറ്റ്, ഞാറ്റുവേല ഫോക്ക് മ്യൂസിക് ലൈവ് തുടങ്ങിയ നിരവധി ആഘോഷങ്ങള്‍ നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
സാമൂഹിക സേവനം മുന്‍നിര്‍ത്തി പ്രവർത്തിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ‘കൊല്ലത്ത് ഒരില്ലം’ എന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വൈഗ കുണ്ടറ സിജു, നിഹാസ് എലൈറ്റ്, അഖില്‍ കൊച്ചിന്, ഡോ. ഹക്കീം എന്നിവർ പങ്കെടുത്തു. പദ്ധതിക്ക് വേണ്ടിയുള്ള ആദ്യ സംഭാവന പത്മകുമാറിന് വേണ്ടി വൈസ് പ്രസിഡന്റ് രതീഷ് കൈമാറി. പ്രസിഡന്റ് കൃഷ്ണേന്ദു അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിജുമോന് സ്വാഗതവും ട്രഷറർ ജാസ്മിൻ നന്ദിയും പറഞ്ഞു. സജിത്, പത്മചന്ദ്ര പ്രകാശ്, ശ്രീജിത്, അൻസാർ കരുനാഗപ്പള്ളി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

