Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2026 11:26 AM IST Updated On
date_range 2 Jun 2026 11:26 AM ISTകൊല്ലം സ്വദേശി സുഹാറിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഷിബു
സുഹാർ: കൊല്ലം സ്വദേശിയായ പ്രവാസി ഒമാനിലെ സുഹാറിൽ നിര്യാതനായി. നിലമേൽ കൈതകുഴി ഇ സി ഭവനിൽ ഷിബു ( 52) ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. ഒമാനിലെ സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി സുഹാർ ഓഹി ഭാഗത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത നേരിട്ട് ഹോസ്പിറ്റിലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു. ഭാര്യ ബിസിമോൾ. ഒരു മകളുണ്ട്. പിതാവ്: ഹരിദാസ്. മാതാവ്: ലീല രാധമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

