Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഒമാനിൽ തൂങ്ങിമരിച്ചു

text_fields
bookmark_border
  • യൂട്യൂബിൽ ആത്​മഹത്യാവീഡിയോ പോസ്​റ്റ്​ ചെയ്​ത ശേഷമാണ്​ മരണം
കൊല്ലം സ്വദേശി ഒമാനിൽ തൂങ്ങിമരിച്ചു
cancel

മസ്കത്ത്: കൊല്ലം സ്വദേശിയെ ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കരവാളൂർ കുണ്ടമൺ സ്വദേശി അനിൽകുമാർ ചെല്ലപ്പൻ (48) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മരണം. നിസ്വക്കടുത്ത് തിംസയിലെ നിർമാണ കമ്പനിയിൽ തൊഴിലാളിയായിരുന്നു. നേരത്തെ ദുബൈയിലായിരുന്ന അനിൽകുമാർ ആറു വർഷമായി ഒമാനിലുണ്ട്.

സാമ്പത്തിക ബാധ്യതയും ഒപ്പം സ്വന്തമായി വീട് നിർമിക്കാനും സാധിക്കാത്തതി​​​െൻറ വിഷമത്തിലും ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുള്ള വീഡിയോ വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ വീഡിയോ കണ്ടതിനെ തുടർന്ന് നാട്ടിൽ നിന്ന് ഭാര്യ വിവരമറിയിച്ചതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലിൽ താമസ സ്ഥലത്തിന് അടുത്ത ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നിസ്വ ആശുപത്രി മോർച്ചറിയിൽ. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kollam native died in oman-Gulf news
Next Story