കൊടുങ്ങല്ലൂർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂർ നിവാസികളുടെ കൂട്ടായ്മയായ ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ റൂവി അൽഫലാജ് ഗ്രാൻഡ് ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂരോണം 2025 എന്ന പേരിലായിരുന്നു പരിപാടി. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധ പിടിച്ചുപറ്റി. കൂട്ടായ്മയിലെ കലാകാരൻ ബിനിലിന്റെയും മോനിഷാ ബിനിലിന്റെയും നേതൃത്വത്തിൽ ഒമാനിൽ ആദ്യമായി ഒരുക്കിയ കാവടിയാട്ടം പരിപാടിയിലെ മുഖ്യ ആകർഷണമായി.1500 ലധികം ആളുകൾക്ക് വളരെ ചിട്ടയോടെ ഒരുക്കിയ ഓണസദ്യയും കലാപരിപാടികളും കാണികളുടെ പ്രശംസ പിടിച്ചുപറ്റി...
കണ്ണകീചരിതവും കൊടുങ്ങല്ലൂരിന്റെ തനത് കലാരൂപങ്ങളെയും സമന്വയിപ്പിച്ച് കൊടുങ്ങല്ലൂരിന്റെ സമ്പന്നമായ ചരിത്രത്തെ വേദിയിൽ അവതരിപ്പിച്ച ‘മുസ്രിസ് ചരിതം’ എന്ന ദൃശ്യാവിഷ്കാരം പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. യു.കെ. സുരേഷ് കുമാർ ഒരുക്കിയ കഥയെ മുജീബ് മജീദ് വളരെ മനോഹരമായി അണിയിച്ചൊരുക്കി. തിരക്കഥാകൃത്ത് പി.എസ്. റഫീഖ് ഗാനരചനയും ഷമീർ യൂസഫ് സംഗീതവും നിർവഹിച്ചു.
പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ്, സെക്രട്ടറി ലബീഷ്, ട്രഷറർ സുനിൽ കാട്ടകത്ത്, കമ്മിറ്റി അംഗങ്ങളായ മുജീബ് മജീദ്, അൻസാർ കുഞ്ഞു മൊയ്തീൻ, കൃഷ്ണകുമാർ, സീമു ലബീഷ്, ജിനി അൻസാർ, നഹ്ജാ ദാവൂദ്, സജ്ന നജ്മുദ്ദീൻ, അനു നിഷാദ്, സുമി ഇസ്മയിൽ, മോനിഷ ബിനിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

