കെ.എം.എഫ്.എ ഫുട്ബാൾ; സ്മാഷേഴ്സ് എഫ്.സി ജേതാക്കൾ
text_fieldsകെ.എം.എഫ്.എ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സ്മാഷേഴ്സ് എഫ്.സി
മസ്കത്ത്: കേരളത്തിൽനിന്നും ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന ഫുട്ബാൾ കളിക്കാരുടെ കൂട്ടായ്മയായ കെ.എം.എഫ്.എ യുടെ കീഴിൽ രണ്ടു ദിനങ്ങളിലായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ സ്മാഷേഴ്സ് എഫ്.സി ജേതാക്കളായി.ഫൈനലിൽ നേതാജി എഫ് സി.യെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടമണിഞ്ഞത്. ഒമാനിലെ പ്രമുഖരായ 31 ഫുട്ബോൾ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ രണ്ടു ദിവസങ്ങളിലായി നോക്കൗട്ട് രീതിയിലായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്.നാലു ടീമുകളായി അണിനിരത്തി ടീം മാനേജേഴ്സ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്മാഷേഴ്സ് എഫ്.സി കിരീടം ചൂടിയത്.
റിയലക്സ് എഫ്.സി, മഞ്ഞപ്പട എഫ്.സി എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി നേതാജി എഫ്.സി യുടെ ആഷിഫിനെയും മികച്ച ഡിഫെൻഡറായി സ്മാഷേഴ്സ് എഫ്.സിയിലെ ഷിബുവിനേയും ഗോൾ കീപ്പറായി നേതാജി എഫ്.സിയിലെ റിസ്വാനെയും, ഫൈനലിലെ മികച്ച താരമായി സ്മാഷേഴ്സ് എഫ്.സിയിലെ അജുവിനെയും ടൂർണമെന്റിലെ ടോപ് സ്കോററായി റിലാക്സ് എഫ്.സി യിലെ സനൂജിനെയും തെരഞ്ഞെടുത്തു. നാലു ടീമുകൾ മത്സരിച്ച മാനേജേഴ്സ് കപ്പിൽ ടീം ഐകൺസിനെ തോൽപിച്ചു അസൈബ കിങ്സ് ജേതാക്കളായി.
കെ.എം.എഫ്.എക്ക് കീഴിൽ ഈ സീസണിൽ ഒമാനിൽ സംഘടിപ്പിച്ച 21ൽ പരം ടൂർണമെന്റുകളിലെ മികച്ച ടീമുകൾക്കും കളിക്കാർക്കുമുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു. ഈ സീസണിലെ മികച്ച ടീമായി ടോപ് ടെൻ ബർക്കയെയും മികച്ച പ്രതിരോധനിര കളിക്കാരനായി യുനൈറ്റഡ് കേരളം എഫ്.സിയിലെ റിയാസിനെയും, ഗോൾ കീപ്പറായി ടോപ് ടെൻ ബർക്കയിലെ അഫ്സലിനെയും താരമായി ടോപ് ടെൻ ബർക്കയിലെ ഇജാസിനെയും തെരഞ്ഞെടുത്തു.ടൂർണമെന്റിനോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി കെ.എം.എഫ്.എ ഭാരവാഹികൾ അറിയിച്ചു.സുജേഷ്, വരുൺ, റിൻഷാദ്, ഷാബു, ആസാദ്, അജ്മൽ, ഷിയാദ്, സിയാദ്, വാഹ്സിൻ, ഇസ്മായിൽ, പ്രമോദ്, ജസിൽ, നജ്മൽ, വരുൺ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

