കെ.എം.സി.സി കുടുംബസംഗമവും വനിത വിങ് രൂപവത്കരണവും
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖുദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഫാമിലിയ അൽഖുദ് 2024’ കുടുംബ സംഗമവും വനിത വിങ് രൂപവത്കരണവും ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ട് മണി മുതൽ നസീം ഫാം ഹൗസിൽ നടത്താൻ അൽ ഖൂദ് ഏരിയ കെ.എം.സി.സി തീരുമാനിച്ചു.
പരിപാടിയോടനുബന്ധിച്ച് വനിതകൾക്ക് വേണ്ടി പാചക മത്സരവും ഹാദിയസി.എസ്.ഇ ട്രൈനറും മൈൻഡ് ട്യൂണർ ആൻഡ് കൗൺസലറുമായ ഫാത്തിമത്ത് സുഹ്റ വഫിയ്യ നേതൃത്വം നൽകുന്ന ‘പ്രവാസി ജീവിതത്തിൽ ഹരിത രാഷ്ട്രീയത്തിന്റെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസും സംഘടിപ്പിക്കും.
കുട്ടികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ, ഇശൽ വിരുന്ന് എന്നീ പരിപാടികളും ഉണ്ടായിരിക്കുമെന്ന് അൽഖുദ് കെ.എം.സി.സി മീഡിയ ആൻഡ് പബ്ലിസിറ്റി വിങ് അറിയിച്ചു.

