പ്രവര്‍ത്തക സംഗമവും കുടുംബസംഗമവും
text_fieldsകെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി പ്രവര്‍ത്തക-കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി പ്രവര്‍ത്തക-കുടുംബസംഗമം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റലൂര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇബ്റാഹിം ഒറ്റപ്പാലം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പരിപാടിയില്‍ പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടേയും വിവിധയിനം മത്സരങ്ങളും നടന്നു.
ഇന്ത്യന്‍ സ്കൂളുകളുടെ പരീക്ഷക്കാലം അവസാനിച്ച ഉടന്‍ നടന്നതുകൊണ്ടുതന്നെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍ണമായും ആസ്വദിച്ച് മത്സരങ്ങളില്‍ പങ്കെടുക്കാനായി. കുട്ടികള്‍ക്കു വേണ്ടി പ്രത്യേക മത്സരങ്ങളും തട്ടുകട സാബിറിന്റെയും റഹ്നാഫ് അല്‍ ഖൂദിന്റെയും നേതൃത്വത്തില്‍ ഇശല്‍സന്ധ്യയും സംഘടിപ്പിച്ചു.
മത്സരവിജയിക്കുള്ള സമ്മാനദാനത്തോടെ പരിപാടി അവസാനിച്ചു.ഹമീദ് പേരാമ്പ്ര, ടി.പി. മുനീര്‍ കോട്ടക്കല്‍, ഷാജഹാന് തായാട്ട്, ഫൈസല്‍ മുണ്ടൂര്‍, ഹക്കീം പാവറട്ടി, എന്‍.എ.എം. ഫാറൂഖ്, ഡോ. സയ്യിദ് സൈനുല്‍ ആബിദ്, ഇഖ്ബാല്‍ കുനിയില്‍, അബ്ദുല്‍ സമദ്, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ്, ഹമീദ് കുറ്റ്യാടി, ഗഫൂര്‍ മുക്കം, ഫൈസല്‍ ആലുവ, സി.വി.എം ബാവ വേങ്ങര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

