കെ.എം.സി.സി വനിതവിങ് രൂപവത്കരണവും പഠനക്ലാസും
text_fieldsഅൽഖുദ് കെ.എം.സി.സി വനിത വിങ് അംഗങ്ങൾക്കായി സംഘടിപ്പിച്ച പഠനക്ലാസിൽ ഫാത്തിമ സുഹ്റ വഫിയ സംസാരിക്കുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖുദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിത വിങ് അംഗങ്ങൾക്കായി പഠനക്ലാസും വനിത വിങ് രൂപവത്കരണവും സംഘടിപ്പിച്ചു. പ്രവാസലോകത്ത് ഹരിത രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ നടന്ന പഠനക്ലാസിന് ഫാത്തിമ സുഹ്റ വഫിയ നേതൃത്വം നൽകി. അൽഖുദ് ഏരിയ വനിത വിങ്ങിന്റെ പ്രസിഡന്റായി ഫാത്തിമ സുഹ്റ വഫിയയും ജനറൽ സെക്രട്ടറിയായി ഷെറീന ഫൈസിനെയും ട്രഷറർ ആയി ഡോ.ലിൻഡ ആബിദിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഡോ.ഷമീമ ജംഷീർ, സറീന ഷാജഹാൻ(വൈ. പ്രസി), ഷെയ്ക മുനീർ, നസീറ ഇജാസ് (ജോ.സെക്ര), സി.വി.ഷകീബ ഷിറീൻ ( കലാവിഭാഗം കൺ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

