പ്രവാചക ദർശനങ്ങൾ കാലാതിവർത്തി -കെ.എം.സി.സി സിമ്പോസിയം
text_fieldsസലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഫാ. ജോൺ ഈശോ സംസാരിക്കുന്നു
സലാല: പ്രവാചക ദർശനങ്ങൾ കാലാതിവർത്തിയാണെന്ന് സലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിച്ച സിമ്പോസിയത്തിലെ പ്രഭാഷകർ പറഞ്ഞു. ഒമാനി വിമൻസ് ഹാളിൽ 'പ്രവാചക ദർശനങ്ങൾ കാലത്തോട് സംവദിക്കുമ്പോൾ' തലക്കെട്ടിൽ നടന്ന സിമ്പോസിയം കെ.എം.സി.സി സെക്രട്ടറി ഷബീർ കാലടി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കോവാർ അധ്യക്ഷത വഹിച്ചു. വിവിധ മത, സാംസ്കാരിക സംഘടന വിഭാഗങ്ങളെ പ്രതിനിധാനം ചെയ്ത് സി.വി. സുദർശനൻ, ഫാ. ജോൺ ഈശോ, വർഗീസ് മാത്യു, അബ്ദുല്ലത്തീഫ് ഫൈസി, കെ.പി. അർഷദ്, സിക്കന്തർ ബാദ്ഷ സഖാഫി, എൻ.എം. മുഹമ്മദലി, ജിനോയി, കെ. ഷൗക്കത്തലി, ഹരികുമാർ, ബി.വി. അനീഷ്, ഇബ്രാഹിം വേളം, ഇ.എം. മുനീർ, വി.പി. അബ്ദുസ്സലാം ഹാജി, എം.സി. അബു ഹാജി, മുസ്തഫ വളാഞ്ചേരി എന്നിവർ സംസാരിച്ചു. ഷുഹൈബ് മാസ്റ്റർ ഉപസംഹാരവും മുസ്തഫ ചെമ്പുംപടി നന്ദിയും പറഞ്ഞു.

