കെ.എം.സി.സി ഷൂട്ട്ഔട്ട് മത്സരം
text_fieldsസലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരം ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
സലാല: പെരുന്നാളിനോടനുബന്ധിച്ച് സലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഫുട്ബാൾ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചു. ഔഖത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരം അൽ സാഹിർ മെഡിക്കൽ കോംപ്ലക്സ് എം.ഡി. ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ ദോഫാർ എഫ്.സി ഒന്നും കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി രണ്ടും അൽ കിയാൻ എഫ്.സി മൂന്നും സ്ഥാനങ്ങൾ നേടി. ജംഷാദ് അലിയെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. മോഹൻ ദാസ്, ശിഹാബ് കാളികാവ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഷീദ് കൽപറ്റ, കാസിം കോക്കൂർ, ഷബീർ കാലടി, ജംഷാദ് അലി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്‍റ് ഷൗക്കത്ത് കോവാർ, ജനറൽ സെക്രട്ടറി മുസ്തഫ വളാഞ്ചേരി, റഹീം തനാളൂർ, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.