സ്നേഹത്തിന്റെ ഗ്രാന്റ് ഇഫ്‌താർ ഒരുക്കി കെ.എം.സി.സി സലാല
text_fieldsകെ.എം.സി.സി സലാലയിൽ ദോഫാർ ക്ലബ് മൈതാനിയിൽ ഒരുക്കിയ ഇഫ്താർ സംഗമം
സലാല: കെ.എം.സി.സി ദോഫാർ ക്ലബ് മൈതാനിയിൽ നടന്ന ഗ്രാന്റ് ഇഫ്താറിൽ ആയിരങ്ങൾ സംബന്ധിച്ചു. സലാലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും വിവിധ രാജ്യക്കാരായ പ്രവാസികളും സംഗമിച്ചതോടെ സ്നേഹ-സൗഹൃദത്തിന്റെ ഇഫ്താർ വിരുന്നായി മാറി. സലാലയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഇഫ്‌താറാണ് കെ.എം.സി.സി. ഒരുക്കിയതെന്ന് പ്രസിഡന്റ് വി.പി അബ്ദു സലാം ഹാജി പറഞ്ഞു.
വർഷങ്ങളായി നടന്നുവരുന്ന ഇഫ്താറിൽ നായിഫ് അഹ്മദ് ഷൻഫരി, കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, സണ്ണി ജേക്കബ്, ദീപക് പഠാങ്കർ, ഒ. അബ്ദുൽ ഗഫൂർ, കെ. ഷൗക്കത്തലി, അബ്‌ദുല്ല മുഹമ്മദ്, അബ്ദുല്ലത്തീഫ് ഫൈസി, സി.വി. സുദർശനൻ, ബാലചന്ദ്രൻ തുടങ്ങി വിവിധ മത സാമൂഹിക സംഘടന നേതാക്കളും സ്വദേശി പ്രമുഖരും സംബന്ധിച്ചു. റഷീദ് കൽപറ്റ, ഹുസൈൻ കാച്ചിലോടി, അബ്‌ദുൽ ഹമീദ് ഫൈസി, കൺവീനർ നിസാർ മുട്ടുങ്ങൽ, മഹ്‌മൂദ് ഹാജി, എ. സൈഫുദ്ദീൻ, ഷൗക്കത്ത് കോവാർ, ഷംസീർ, മറ്റു വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേത്യത്വം നൽകി. ഇത്തവണ ദോഫാർ ക്ലബ്ബ് മൈതാനിയിലും പാർക്കിങ്ങിലും നോമ്പ് തുറക്കാൻ സൗകര്യമൊരുക്കിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

