കെ.എം.സി.സി ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsകെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റിയുടെ ഓഫിസ് സലാല സെന്ററിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ
ഉദ്ഘാടനം ചെയ്യുന്നു
സലാല: കെ.എം.സി.സി ടൗൺ ഏരിയ കമ്മിറ്റിയുടെ ഓഫിസ് സലാല സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ നിർവഹിച്ചു. ടൗൺ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങൾ അനുസ്മരണം ഹുസൈൻ കാച്ചിലോടി നിർവിഹിച്ചു.
ഷബീർ കാലടി, ഹാഷിം കോട്ടക്കൽ, ഹമീദ് ഫൈസി,ഷംസീർ, ഷഫീഖ് മണ്ണാർക്കാട്, ജാബിർ ഷെരീഫ് തുടങ്ങിയ നിരവധി നേതാക്കൾ സംബന്ധിച്ചു. ടൗൺ കമ്മിറ്റി ഭാരവാഹികളായ ഷൗക്കത്ത് വയനാട്സ്വാഗതവും റാസിക്ക് നന്ദിയും പറഞ്ഞു. റസാക്ക്, അയൂബ്, അസ്ലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

