ചോദിച്ചും പറഞ്ഞും; ദി റൂട്ട് ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി
text_fieldsമസ്കത്ത്: മസ്കത്ത്എKMCC Mabela Area Committeeന്ന പേരിൽ പഠന ക്ലാസും ഇന്ററാക്ടിങ് സെഷനും സംഘടിപ്പിച്ചു.ഓർമകളിൽ നിന്ന് നാളെയെ സൃഷ്ടിക്കുന്നു എന്ന പ്രമേയത്തിൽ മബേല മലബാർ ഡേയ്സ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. അഫ്സൽ ഇരിട്ടി സ്വാഗതം പറഞ്ഞു.
മബേല കെ.എം.സി.സി പ്രസിഡന്റ് സലിം അന്നാര അധ്യക്ഷത വഹിച്ചു. എ.കെ.കെ. തങ്ങൾ ആശംസാ പ്രഭാഷണം നിർവഹിച്ചു. ചരിത്രവും വർത്തമാനവും ചോദിച്ചും പറഞ്ഞും പുത്തനുണർവ് നൽകി ഷാഫി ചാലിയവും പ്രവർത്തകരും പരിപാടിയെ അവിസ്മരണീയമാക്കി.ഷാഫി ചാലിയത്തിനുള്ള ഉപഹാരം മബേല കെ.എം.സി.സി ഭാരവാഹികളുടെ സാന്നിധ്യത്തിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ കൈമാറി.

