കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കുടുംബസംഗമം
text_fieldsമസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം ‘ഇൻഫിത്താഹ്’ എന്നപേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ബർക്കയിലെ അൽനൂർ ഫാമിലായിരുന്നു പരിപാടി. വിവിധയിനം മത്സരങ്ങൾ, ഇശൽ സന്ധ്യ, മുട്ടിപ്പാട്ട്, കുരുന്നുകളുടെ വിവിധ മത്സരങ്ങൾ പരിപാടിക്ക് മിഴിവേകി. ബർക്ക മൊബേല ഏരിയ നേതാക്കൾ പങ്കെടുത്തു. കൂപ്പൺ ഡ്രോയിലൂടെയുള്ള നറുക്കെടുപ്പിൽ ഷമീർ കുഞ്ഞിപ്പള്ളി സമ്മാനത്തിനർഹനായി.
രജിസ്ട്രേഷൻ നറുക്കെടുപ്പിൽ മജീദ് പുറക്കാട് അർഹനായി. ചോദ്യവും ഉത്തരവും പരിപാടിയിൽ റസാഖ് മുകച്ചേരി സമ്മാനത്തിനർഹനായി. കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ റസാഖ് മുകച്ചേരി, അസ്നാസ്, അഫ്സൽ, ഷമ്മാസ്, സുബ്ഹാൻ, ഷാഹിദ്, ഷിഹാദ്, ഹുദൈഫ്, ഷാജഹാൻ, മജീദ് പുറക്കാട്, പ്രവർത്തകസമിതി അംഗങ്ങളായ ടി.പി. മുനീർ, ഷാഫി കോട്ടക്കൽ, നിസാർ കാപ്പാട്, കെ.കെ. ഇസ്മായിൽ, ഇസ്മായിൽ, സി.കെ. മഹമൂദ് എന്നിവർ പരിപാടി നിയന്ത്രിച്ചു രുചിയേറിയ ഭക്ഷണ വിഭവങ്ങൾ പരിപാടിക്ക് കൊഴുപ്പേകി, ഷാജഹാൻ അവതാരകനായി. അഫ്സൽ പൂക്കാട് നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

