ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് റൂവി കെ.എം.സി.സി
text_fieldsമസ്കത്ത്: റമദാൻ വ്രതം അനുഷ്ഠിക്കുന്നവർക്ക് ദിവസവും ഇഫ്താർ കിറ്റുകൾ വിതരണ ം ചെയ്ത് റൂവി കെ.എം.സി.സി. കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സമൂഹ ഇഫ്താറുകൾക ്ക് വിലക്കുള്ളതിനാൽ കെ.എം.സി.സിയുടെ സഹായം നൂറുകണക്കിന് ആളുകൾക്കാണ് സഹായമാകു ന്നത്. ആദ്യദിവസം 100 പേർക്കാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. ഇപ്പോൾ അഞ്ഞൂറിലധികം പേർക്ക് നൽകുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് ആയിരം കിറ്റുകൾ ആയി ഉയർത്താൻ സാധിക്കുമെന്ന് നേതൃത്വം നൽകുന്ന അമീർ കാവന്നൂർ പറഞ്ഞു.
വെള്ളം, ഈത്തപ്പഴം, പഴവർഗങ്ങൾ, ബിരിയാണി എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഭക്ഷണം ആവശ്യമുള്ളവർ ഫോൺ നമ്പറും താമസിക്കുന്ന സ്ഥലവും അയച്ചാൽ വൈകുന്നേരം ഭക്ഷണം എത്തിച്ചുകൊടുക്കും. റൂവി ഹൈ സ്ട്രീറ്റ്, ഹോണ്ട റോഡ്, എം.ബി.ഡി ഏരിയ, സി.ബി.ഡി ഏരിയ എന്നിവിടങ്ങളിൽ താമസിക്കുന്ന ബാച്ലേഴ്സിനാണ് പ്രധാനമായും ഭക്ഷണം എത്തിക്കുന്നത്. ഉച്ചക്കുശേഷം ആരംഭിക്കുന്ന പാക്കിങ് വൈകീട്ടാേടെ പൂർത്തിയാകും. ശേഷം വിതരണവും ആരംഭിക്കും. ഇരുപതോളം പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
മസ്കത്തിലെ ചിലഭാഗങ്ങളിൽ നിലനിൽക്കുന്ന പ്രവേശന വിലക്ക് മാറുന്നപക്ഷം കിറ്റ് വിതരണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും അതോടൊപ്പം കിറ്റിലെ വിഭവങ്ങൾ വർധിപ്പിക്കാനും പദ്ധതിയുണ്ട്. നേരത്തേ തൊഴിൽ ഇല്ലാത്തതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവശ്യസാധന കിറ്റുകൾ റൂവി കെ.എം.സി.സി വിതരണം ചെയ്തിരുന്നു. ഒട്ടേറെ ആളുകൾക്കാണ് ഇതിെൻറ പ്രയോജനം ലഭിച്ചത്. അമീർ കാവന്നൂരിന് പുറമെ റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് വാണിമേൽ, അബ്ദുല്ല പാറക്കടവ് എന്നിവരാണ് വിതരണത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
