കെ.എം.സി.സി ദുകം ഏരിയ ഇഫ്താർ സംഗമം
text_fieldsസലാല കെ.എം.സി.സി ദുകം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം
മസ്കത്ത്: സലാല കെ.എം.സി.സി ദുകം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ദുകം ഒമാനി മജ്ലിസിൽ നടന്ന സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.സി. ഖമറുദ്ദീൻ, മസ്കത്ത് കെ.എം.സി.സി സെക്രട്ടറി അഷ്റഫ് കിണവക്കൽ എന്നിവർ മുഖ്യാതിഥികളായി. സലാല കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ സംസാരിച്ചു. ദുകം കെ.എംസി.സി പ്രസിഡന്റ് നാസർ പാനോളി, സെക്രട്ടറി സിറാജ് കല്ലിക്കണ്ടി മറ്റ് ഭാരവാഹികളായ ശുകൂർ, ഷഹീൻ, സിദ്ദീഖ്, ജലീൽ, റഫീഖ്, അൻവർ, അനസ് എന്നിവർ നേതൃത്വം നൽകി. ജഹീർ വാളഗുണ്ടിലായിരുന്നു വളന്റിയർ ക്യാപ്റ്റൻ. വിവിധ സംഘടന പ്രതിനിധികൾ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.

