Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.എം.സി.സി 'ദില്‍ ഹേ...

കെ.എം.സി.സി 'ദില്‍ ഹേ തര്‍മത് 2022' നാളെ

text_fields
bookmark_border
കെ.എം.സി.സി ദില്‍ ഹേ തര്‍മത് 2022 നാളെ
cancel
camera_alt

മസ്‌കത്ത് കെ.എം.സി.സി തര്‍മത് ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

മസ്‌കത്ത്: മസ്‌കത്ത് കെ.എം.സി.സി തര്‍മത് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ദില്‍ ഹേ തര്‍മത് 2022' എന്ന പരിപാടി വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതല്‍ മുലദ്ദ ഇന്ത്യന്‍ സ്‌കൂളിന് സമീപം അല്‍ മാലി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് നാഷനല്‍ കമ്മിറ്റി ജന. സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, എം.എസ്.എഫ് നാഷനല്‍ കമ്മിറ്റി മുന്‍ വൈ. പ്രസിഡന്റ് അഡ്വ. ഫാതിമ തഹ്ലിയ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ ഒമാനിലെ മസ്‌കത്ത്, ബാതിന തുടങ്ങി വിവിധ ഏരിയകളില്‍നിന്നും നിരവധി പ്രവര്‍ത്തകരും, കുടുംബങ്ങളും പങ്കെടുക്കും. ഗായകരായ ആബിദ് കണ്ണൂര്‍, ഫാസിലാ ബാനു, അസ്മ കൂട്ടായി, ആയിഷ ബതൂല്‍ എന്നിവര്‍ നയിക്കുന്ന ഇശല്‍ വിരുന്നും അരങ്ങേറും.

തര്‍മത്ത് മേഖലയില്‍ ഏറെ കാലം സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയ പ്രമുഖ വ്യക്തിത്വങ്ങളെയും 25 വര്‍ഷത്തോളമായി മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരെയും വേദിയില്‍ ആദരിക്കുന്നതായിരിക്കുമെന്ന് പ്രോഗ്രം കോഓഡിനേറ്റര്‍ നിസാം അണിയാരം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ലുഖ്മാന്‍ കതിരൂര്‍, കണ്‍വീനര്‍ നുഹ്മാന്‍ പുളിങ്ങാഞ്ചേരി, ട്രഷറര്‍ അജിനാസ് അബ്ദുല്ല, ജോ. കണ്‍വീനര്‍ പി.ആര്‍. ലത്തീഫ്, റാഷിദ് സെഡ്വിന്‍ എന്നിവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC 'Dil Hai Tharmat 2022' tomorrow
Next Story