കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി നിലവിൽവന്നു
text_fieldsസി.കെ. ഹുസൈൻ, റിയാസ് കുപ്പാടിത്തറ, അഷ്റഫ് കേളോത്ത്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റി നിലവിൽവന്നു. അഷ്റഫ് ബർക്കയാണ് ചെയർമാൻ. സി.കെ. ഹുസൈനെ പ്രസിഡൻറായും റിയാസ് കുപ്പാടിത്തറയെ ജനറൽ സെക്രട്ടറിയായും അഷ്റഫ് കേളോത്തിനെ ട്രഷററായും തെരഞ്ഞെടുത്തു.
25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും നിലവിൽവന്നു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് റഈസ് അഹമ്മദ് രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് വയനാട് ജില്ല സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി.
ഗ്ലോബൽ കെ.എം.സി.സി വയനാട് ജില്ല പ്രസിഡൻറ് മജീദ് മണിയോടൻ ലോഗോ പ്രകാശനം നിർവഹിച്ചു. റഹീം വറ്റല്ലൂർ, കെ.സി. അസീസ്, അഷ്റഫ് മുട്ടിൽ എന്നിവർ ആശംസ നേർന്നു.

