കെ.എം.സി.സി ബുറൈമി ഫുട്ബാൾ; യൂത്ത് വിങ് മസ്കത്ത് ജേതാക്കൾ
text_fieldsകെ.എം.സി.സി ബുറൈമി സ്പോർട്സ് വിങ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ
വിജയികളായ യൂത്ത് വിങ് മസ്കത്ത് ടീം
ബുറൈമി: കെ.എം.സി.സി സ്പോർട്സ് വിങ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ യൂത്ത് വിങ് മസ്കത്ത് ചാമ്പ്യന്മാരായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ അൽവാദി എഫ്.സി സോഹാറിനെയാണ് പരാജയപ്പെടുത്തിയത്. യൂത്ത് വിങ് മസ്കത്ത് താരങ്ങളായ അർഷാദിനെ മികച്ച ഡിഫൻഡറായും ഷിബിനെ മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തു. അൽവാദി എഫ്.സി സോഹാറിലെ കബീറാണ് മികച്ച കളിക്കാരൻ.
കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഷബീർ അലി ഇ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഹാസ് മുക്കം അധ്യക്ഷതവഹിച്ചു.
കരീം ചോറ്റൂർ റസാഖ് ഹാജി, ഷാമിൽ സലിം, അബ്ബാസ് തൃത്താല എന്നിവർ സംസാരിച്ചു. ബുറൈമി പാർക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിലെ എട്ട് ടീമുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

