അൽഖൂദ് കെ.എം.സി.സി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി. ബോഷർ രക്തബാങ്കിൽ നടന്ന ക്യാമ്പിൽ 30 പേർ രക്തം ദാനം ചെയ്തു. സ്വദേശികളും വിദേശികളും രക്തദാനത്തിനായി മുന്നോട്ടുവരണമെന്ന അധികൃതരുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് കെ.എം.സി.സി ക്യാമ്പ് സംഘടിപ്പിക്കാനായി മുന്നിട്ടിറങ്ങിയത്.
ശാരീരിക പ്രശ്നങ്ങൾ ഇല്ലാത്ത മുഴുവൻ ഭാരവാഹികളും കുടുംബാംഗങ്ങളും ആദ്യഘട്ടത്തിൽ രക്തദാനം നടത്തി. ഇടവിട്ട വാരാന്ത്യങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് വേണമെങ്കിൽ ഗതാഗത സംവിധാനങ്ങളും ലഭ്യമാക്കും. രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട്, മറ്റു ഭാരവാഹികളായ ഷാഹുൽ ഹമീദ് കോട്ടയം, റാഫി വലിയകത്ത്, അബ്ദുൽ ശുക്കൂർ നിദാൽ, എം.കെ. ഹമീദ് കുറ്റ്യാടി, റാഫി വലിയകത്ത്, മുജീബ് മുക്കം, അബൂബക്കർ ഫലാഹി, ഹക്കീം പാവറട്ടി, ഫൈസൽ മുണ്ടൂർ, ഷബീർ തൃക്കരിപ്പൂർ, ആഷിക് പട്ടാമ്പി, സുഹൈൽ കായക്കൂൽ, ജാബിർ മെയ്യിൽ എന്നിവർ നേതൃത്വം നൽകി.

