കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത് : മസ്കത്ത് കെ.എം.സി.സി ഇരിക്കൂർ മണ്ഡലം കമ്മിറ്റി, ബദർ അൽ സമാ ഹോസ്പിറ്റൽ റൂവി, ബൗഷർ ബ്ലഡ് ബാങ്ക് എന്നിവരുടെ സംയുക്ത സഹകരണത്തോടെ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ബദർ അൽ സമ ഹോസ്പിറ്റലിൽ നടത്തിയ ക്യാമ്പിൽ കെ.എം.സി.സി കേന്ദ്ര, ജില്ല, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി. രക്തദാനത്തിൽ പങ്കെടുത്തവർക്ക് മൂന്നു മാസത്തെ സൗജന്യ കൺസൽട്ടേഷൻ ബദർ അൽ സമ ഹോസ്പിറ്റലിൽ ലഭ്യമാണ്. വിവിധ സൗജന്യ ടെസ്റ്റുകളുമുണ്ടായിരുന്നു. മസ്കത്ത് കെ.എം.സി.സി കണ്ണൂർ ജില്ല ജന.സെക്രട്ടറി ഷുഹൈബ് പാപ്പിനിശേരി, റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, മുഹമ്മദ് ദാർസൈത്ത, കെ.വി. അബ്ദുറഹ്മാൻ, എം.കെ. ഷമീർ, എ.കെ. മേമി, ഇരിക്കൂർ മണ്ഡലം ജന സെക്രട്ടറി ബാദുഷ ഉളിക്കൽ, ഭാരവാഹികളായ പി. സിനുറാസ് , റഹീസ് കരുവഞ്ചാൽ, നൗഷാദ് ശ്രീകണ്ഠപുരം, റഫീഖ് ചെങ്ങളായി, സുബൈർ ആലക്കോട്, സാബിത് ചുഴലി, ബദർ അൽ സമ മാനേജർ ജയറാം, മാർക്കറ്റിങ് മാനേജർ അൻഷിഫ്, രമേശ്, ബൗഷർ ബ്ലഡ് ബാങ്ക് ഡോക്ടർമാരായ തൻതാവി ജാബിർ, അഹ്മദ് അബു ഹസൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

