കെ.എം.സി.സി അൽഖൂദ് കുടുംബ സംഗമവും പുസ്തകപ്രകാശനവും
text_fieldsമസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കുടുംബ സംഗമവേദിയിൽ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ ആത്മകഥയുടെ ഒമാനിലെ പ്രകാശന കർമം നടന്നപ്പോൾ
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കുടുംബ സംഗമവും കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ ജീവിതാനുഭവങ്ങളുടെ കഥ പറയുന്ന ‘പ്രത്യാശയുടെ അത്ഭുത ഗോപുരം’ നാലാം പതിപ്പിന്റെ ഒമാനിലെ പ്രകാശനവും നടന്നു.
മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ ഉദ്ഘാടനം ചെയ്തു. പുസ്തകപ്രകാശനം ഡോ. സിദ്ദീഖ് മങ്കട നിർവഹിച്ചു.
പി.ടി.കെ ഷമീർ പുസ്തകം ഏറ്റുവാങ്ങി. മാധ്യമപ്രവർത്തക ജെസ്ല മുഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. റുസൈൽ സബ്രീസ് ഗാർഡൻസിൽ നടന്ന പരിപാടിയിൽ സുഹൈർ കായക്കൂൽ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ.എം.സി.സി നേതാവ് റസാക്ക് മൂഴിക്കൽ, സി.എം. നജീബ്, ബഷീർ എടാട്ട്, സവാദ്, റിയാസ്, സാദിഖ് ആഡൂർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ഒപ്പനയും വനിതകൾ അവതരിപ്പിച്ച മുട്ടിപ്പാട്ടും ശ്രദ്ധേയമായി. വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഇശൽ സന്ധ്യ എന്നിവ നടന്നു. കാട്ടുകണ്ടി കുഞ്ഞബ്ദുല്ലക്കും ഭാര്യ റുഖയക്കും സ്നേഹോപഹാരം നൽകി. ടി.പി. മുനീർ സ്വാഗതവും ഡോ. സൈനുൽ ആബിദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

