Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജീവൻ രക്ഷാ അറിവ്...

ജീവൻ രക്ഷാ അറിവ് പകർന്ന് കെ.എം.സി.സി അൽ ഖുവൈർ സി.പി.ആർ പരിശീലന ക്യാമ്പ്

text_fields
bookmark_border
ജീവൻ രക്ഷാ അറിവ് പകർന്ന് കെ.എം.സി.സി അൽ ഖുവൈർ സി.പി.ആർ പരിശീലന ക്യാമ്പ്
cancel

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി ബുർജീൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സി.പി.ആർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക ശുശ്രൂഷാ അറിവും സി.പി.ആർ പരിശീലനവും നൽകി. മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, ബുർജീൽ ഹോസ്പിറ്റൽ പ്രതിനിധികളായ സുമിത്ത് കുമാർ, ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

അൽ ഖുവൈർ ഏരിയ ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ കരീം, ട്രഷറർ സമദ് മച്ചിയത്ത്, ഭാരവാഹികളായ സാജീർ മുയിപ്പോത്ത്, റിയാസ് തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി, മൊയ്‌ദൂട്ടി, ഹാഷിം വയനാട്, വനിത വിംഗ് അൽ ഖുവൈർ ഏരിയ കോ-കോർഡിനേറ്റർ സൗദ അലി, സ്പോർട്സ് കൺവീനർ ജമീല ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. ക്രിസ്റ്റഫർ സേവ്യർ , ഡോ. മുജീബ് അഹമ്മദ് എന്നിവർ ക്ലാ​സെടുത്തു. 25 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. ഏരിയ സെക്രട്ടറി അബ്ദുൽ കരീം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCPR trainingAl Khuwair KMCC
News Summary - KMCC Al Khuwair CPR Training Camp imparts life-saving knowledge
Next Story