കെ.എം.സി.സി അൽ ഖൂദ് ഏരിയ പുതിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsസി.വി.എം. ബാവ വേങ്ങര, ഫൈസൽ മുണ്ടൂർ, സുഹൈർ കായക്കൂൽ, ടി.പി. മുനീർ, ഷാജഹാൻ തായാട്ട്
അൽ ഖൂദ്: മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള ഉദ്ഘാടനം ചെയ്തു. അൽ ഖൂദ് കെ.എം.സി.സി പ്രസിഡന്റ് ഫൈസൽ മുണ്ടൂർ അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ 2022-24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകൾ ജനറൽ സെക്രട്ടറി ടി.പി. മുനീർ അവതരിപ്പിച്ചു. പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ 2025-27 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി രൂപവത്കരണത്തിന് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്റഫ് കിണവക്കൽ റിട്ടേണിങ് ഓഫിസറായും
നവാസ് ചെങ്കള നിരീക്ഷനായും നേതൃത്വം നൽകി.ഭാരവാഹികൾ: സി.വി.എം. ബാവ വേങ്ങര (അഡ്വൈസറി ബോർഡ് ചെയ), ഫൈസൽ മുണ്ടൂർ (വൈസ് ചെയ), സുഹൈർ കായക്കൂൽ (പ്രസി), ടി.പി. മുനീർ (ജന.സെക്ര), ഷാജഹാൻ തായാട്ട്(ട്രഷ), ഇഖ്ബാൽ കുണ്ടൂർ,എൻ.എ.എം. ഫാറൂഖ്, അബ്ദുൽ ഹകീം പാവറട്ടി, ഡോ. സൈനുൽ ആബിദ്, മുഹമ്മദ് റസൽ സി, ഷഹദാബ് തളിപ്പറമ്പ് (വൈ. പ്രസി), ഫസൽ ചേലേമ്പ്ര, ഫൈസൽ ആലുവ, ഇജാസ് അഹമ്മദ് തൃക്കരിപ്പൂർ, അബ്ദുൽ ഗഫൂർ മുക്കം, ഷമീർ തിട്ടയിൽ, പി.പി. അൻസാർ (സെക്രട്ടറി). കേന്ദ്ര കമ്മിറ്റി കൗൺസിലിലേക്ക് സുഹൈർ കായക്കൂൽ, ടി.പി. മുനീർ, ഷാജഹാൻ തായാട്ട്, സി.വി.എം. ബാവ വേങ്ങര, ഫൈസൽ മുണ്ടൂർ, എൻ.എ. എം.ഫാറൂഖ് എന്നിവരെ കൗൺസിലർമാരായും തെരഞ്ഞെടുത്തു. ടി.പി. മുനീർ സ്വാഗതവും ഷാജഹാൻ തായാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

