Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ.​എം ട്രേ​ഡി​ങ്...

കെ.​എം ട്രേ​ഡി​ങ് ‘മ​ധു​ര​മാ​യ് പാ​ടാം, മാ​ധു​ര്യം വി​ള​മ്പാം’​കാ​മ്പ​യി​ൻ സ​മാ​പി​ച്ചു

text_fields
bookmark_border
campaign
cancel
camera_alt

കെ.​എം ട്രേ​ഡി​ങ് ‘മ​ധു​ര​മാ​യ് പാ​ടാം, മാ​ധു​ര്യം വി​ള​മ്പാം’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ

പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ പ്ര​മു​ഖ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ഗ്രൂ​പ്പാ​യ കെ.​എം ട്രേ​ഡി​ങ് വീ​ട്ട​മ്മ​മാ​ർ​ക്കും 10നും 20 ​വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള ഗാ​യ​ക​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച 'മ​ധു​ര​മാ​യ് പാ​ടാം മാ​ധു​ര്യം വി​ള​മ്പാം സീ​സ​ൺ 2' പ​രി​പാ​ടി സ​മാ​പി​ച്ചു.

അ​ൽ ഖു​വൈ​ർ കെ.​എം ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പാ​ട്ട് പാ​ടൂ സ​മ്മാ​ന​ങ്ങ​ൾ നേ​ടൂ , പാ​യ​സ മേ​ള തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് കാ​മ്പ​യി​ന് പ​രി​സ​മാ​പ്തി​യാ​യ​ത്. പാ​യ​സം മേ​ള​യി​ൽ ല​ഭി​ച്ച ഇ​രു​ന്നൂ​റോ​ളം എ​ൻ​ട്രി​ക​ളി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത 35 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ന​സീ​റ, ആ​ശ്രി​ത, ജെ​നി​താ ല​ക്ഷ്മി എ​ന്നി​വ​ർ പാ​യ​സ​മേ​ള​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ഒ​മാ​ൻ നാ​ഷ​ന​ൽ ഹോ​സ്പി​റ്റാ​ലി​റ്റി ഇ​ൻ​സ്റ്റി​റ്റ‍്യൂ​ട്ടി​ലെ പ്ര​മു​ഖ പാ​ച​ക പ​രി​ശീ​ല​ക​നും മ​ല​യാ​ളി​യു​മാ​യ ഷാ​ബു ത​മ്പി, കെ.​എം. ട്രേ​ഡി​ങ്ങി​ലെ പാ​ച​ക വി​ദ​ഗ്ധ​ൻ ജ​ലീ​ൽ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. 10 നും 20 ​വ​യ​സ്സിനും ഇ​ട​യി​ലു​ള്ള മി​ക​ച്ച ഗാ​യ​ക​രെ തി​ര​ഞ്ഞെ​ടു​ക്കു​വാ​നാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ നൂ​റോ​ളം എ​ൻ​ട്രി​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 12 പേ​ർ​ക്കാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പാ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

അ​ദ്വി​ത് മേ​നോ​ൻ, ആ​യു​ഷ് പ്ര​സാ​ദ്, ജോ​ഷി​ക ശ്രീ ​എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ൻ സ്കൂ​ൾ ബൗ​ഷ​റി​ലെ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ തു​ള​സി പ്ര​വീ​ൺ , മ്യൂ​സി​ക് ടീ​ച്ച​റാ​യ ധ​ന്യ കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. മാ​ജി​ക് ഷോ​യും ഉ​ണ്ടാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് പു​റ​മെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​ർ​ക്കും ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന നി​റ​ഞ്ഞ പി​ന്തു​ണ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന് കെ.​എം ട്രേ​ഡി​ങ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ണ് ഒ​മാ​നി​ലെ മു​ഴു​വ​ൻ ഔ​ട്ട്ലെ​റ്റു​ക​ളി​ലു​മാ​യി കെ.​എം ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ന​ൽ​കി വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - KM Trading's madhuramayi padam madhuryam vilambam campaign concluded
Next Story