കെ.എം. ട്രേഡിങ് ഓണാഘോഷങ്ങൾക്ക് സമാപനം
text_fieldsഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ.എം ട്രേഡിങ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽനിന്ന്
മസ്കത്ത്: ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ.എം ട്രേഡിങ് ‘ഈ ഓണാഘോഷം കെ.എം ട്രേഡിങ്ങിനൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ക്ക് സമാപനം. ‘മധുരമായ് പാടാം മാധുര്യം വിളമ്പാം’ എന്ന തലക്കെട്ടിൽ അല്‍ ഖുവൈര്‍ കെ.എം ഹൈപ്പര്‍മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പാട്ട് പാടൂ സമ്മാനങ്ങള്‍ നേടൂ, പായസമേള തുടങ്ങിയ മത്സരങ്ങളോടെയാണ് കാമ്പയിന് പരിസമാപ്തിയായത്. അര്‍ച്ചന പ്രസാദ്, റുക്സാന ഹര്‍ഷാദ്, രേഷ്മ സാജിദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാമാക്കി.
ഒമാനിലെ പ്രമുഖ പാചക വിദഗ്ധരായ തോമസ് ഉമ്മന്‍, അച്യുതാനന്ദ ദാസ്, ജലീല്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. പാട്ട് പാടൂ സമ്മാനങ്ങള്‍ നേടൂ എന്ന മത്സരത്തില്‍ നൂറോളം പേരില്‍നിന്ന് തിരഞ്ഞെടുത്ത 12 പേര്‍ക്കാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ അവസരം ലഭിച്ചത്. കെ.എം ട്രേഡിങ് ഒമാന്‍ മാനേജ്മെന്റ് ടീം, സ്റ്റാഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും ആകര്‍ഷകമായ നിരവധി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഇത്തരം പരിപാടികള്‍ക്ക് പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന നിറഞ്ഞ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും കെ.എം ട്രേഡിങ് ഒമാന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

