കൊല്ലം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsസലാല: കൊല്ലം സ്വദേശിയെ സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ മഞ്ഞമങ്കാല സ്വദേശി ചാരുവില്ല തഴത്തിൽ വീട്ടിൽ പ്രഭാകരൻ (65)നെ ആണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സലാല സെന്ററിലെ മസ്ജിദ് അഖീലിന് സമീപമുള്ള താമസ സ്ഥലത്തായിരുന്നു മൃതദേഹം. മ്യതദേഹത്തിന് കുറച്ച് ദിവസത്തെ പഴക്കമുണ്ടെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മുപ്പത് വർഷത്തിലധികമായി സ്വകാര്യ കമ്പനിയിൽ കൽപണി ജോലികൾ ചെയ്ത് വരികയായിരുന്നു. അവിവാഹിതനാണ്. വർഷങ്ങളായി ഇദ്ദേഹം നാട്ടിൽ പോയിട്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിതാവ്: ജനാർദനൻ ആചാരി. മാതാവ്: തങ്കമ്മ. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. സ്പോണസറുമായി ബന്ധപ്പെട്ട് നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

