ഡബ്ല്യു.എം.എഫ് അംഗങ്ങൾക്ക് ഇളവുകളുമായി കിംസ് ഒമാൻ
text_fieldsചികിത്സ നിരക്കിലെ ഇളവ് സംബന്ധിച്ച ധാരണാപത്രത്തിൽ നൈഫ് ഹബീബ് അൽ സദ്ജാലിയും ഡോ. ജെ. രത്നകുമാറും ഒപ്പുവെക്കുന്നു
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഒമാൻ അംഗങ്ങൾക്ക് പ്രത്യേക ഇളവുകളുമായി കിംസ് ഒമാൻ ഹോസ്പിറ്റൽ. ദാർസൈത്ത്, അൽ ഖുവൈർ ആശുപത്രികളിലാണ് ഇളവുകൾ ലഭിക്കുക. ഒമാനിലെ കിംസ് ഹോസ്പിറ്റൽ എച്ച്.ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഗവൺമെന്റ് റിലേഷൻസ് മേധാവി നൈഫ് ഹബീബ് അൽ സദ്ജാലിയും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാറും ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
കിംസ് ഒമാൻ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് ഓപറേഷൻസ് മേധാവി ബി. ജെസിം, വേൾഡ് മലയാളി ഫെഡറേഷൻ നാഷനൽ കോഓഡിനേറ്റർ കെ. സുനിൽകുമാർ, നാഷനൽ അധ്യക്ഷൻ ജോർജ് പി.രാജൻ, നാഷനൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, നാഷനൽ ട്രഷറർ ജോസഫ് വലിയവീട്ടിൽ എന്നിവർ പങ്കെടുത്തു.
ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക്, നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത സേവനങ്ങൾക്ക് ഈ കിഴിവുകൾ ബാധകമാണെന്നും അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ പ്രയോജനപ്പെടുത്താനുള്ള മികച്ച അവസരമാണിതെന്നും കിംസ് ഒമാൻ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

