കിംസ് ഒമാൻ ആശുപത്രി ആൻറി മൈക്രോബിയൽ സ്റ്റ്യുവാർഡ്ഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsകിംസ് ഒമാൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന ആൻറി മൈക്രോബിയൽ സ്റ്റ്യുവാർഡ്ഷിപ്പ് പരിപാടിയിൽ നിന്ന്
മസ്കത്ത്: കിംസ് ഒമാൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഷെറാട്ടൺ ഹോട്ടലിൽ ആൻറി മൈക്രോബിയൽ സ്റ്റ്യുവാർഡ്ഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോക ആൻറി മൈക്രോബിയൽ ബോധവത്കരണ വാരാചരണത്തിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രോഗീസുരക്ഷ മെച്ചപ്പെടുത്തൽ, ആൻറി ബയോട്ടിക്കുകളുമായുള്ള അനാവശ്യ സമ്പർക്കം കുറക്കൽ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടന്നു.
കിംസ് ഹെൽത്ത് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഡോ. ഷെരീഫ്എം. സഹദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. റോയൽ ബഹ്റൈൻ ആശുപത്രി ഇൻഫെക്ഷ്യസ് ഡിസീസസ് കൺസൽട്ടൻറ് ഡോ. താരീഖ് അൽ മൂസാവി, ഖൗല ആശുപത്രിയിലെ സീനിയർ സ്പെഷലൈസ്ഡ് ഫാർമസിസ്റ്റ് സൈനബ് അൽ ഹഷ്മി, കിംസ് ഒമാൻ ആശുപത്രി ചീഫ് ഒാപറേറ്റിങ് ഒാഫിസർ സ്റ്റെഫാൻ ജെയിംസ്, കിംസ് ഒമാൻ ആശുപത്രി ചീഫ് മെഡിക്കൽ ഒാഫിസർ ഡോ.ശശിരാജ് ഇൗശ്വരപ്പ, അനസ്തെറ്റിസ്റ്റും ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി മേധാവിയുമായ ഡോ.മഞ്ജീത് സിങ്, കിംസ് ഒമാൻ ആശുപത്രി ക്ലിനിക്കൽ ഫാർമസിസ്റ്റ് ദിമ സെയിൻദൈൻ, കിംസ് ഒമാൻ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാർ, ഫാർമസിസ്റ്റുമാർ, നഴ്സുമാർ എന്നിവർ സംബന്ധിച്ചു.
ആൻറി ബയോട്ടിക്കുകൾക്കുപോലും പിടിച്ചുനിർത്താൻ കഴിയാത്ത രോഗങ്ങൾ ആഗോള തലത്തിൽ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നതായി പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ആൻറി ബയോട്ടിക്കുകളെ ചെറുക്കാനുള്ള കഴിവ് രോഗാണുക്കൾ ആർജിക്കുന്നതാണ് ഇതിന് കാരണം. ഇൗ സാഹചര്യത്തെ പ്രതിരോധിക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനുവാര്യമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

