Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകിം​സ് ​ഹെ​ൽ​ത്ത്​...

കിം​സ് ​ഹെ​ൽ​ത്ത്​ ഒ​മാ​ൻ ഹോ​സ്പി​റ്റ​ൽ ‘മ​സ്‌​ക​ത്ത്​ ഫി​റ്റ്‌​ന​സ് ച​ല​ഞ്ച്​’ ര​ണ്ടാം പ​തി​പ്പി​ന്​ തു​ട​ക്കം

text_fields
bookmark_border
kims health
cancel
camera_alt

മ​സ്‌​ക​ത്ത്​ ഫി​റ്റ്‌​ന​സ് ച​ല​ഞ്ചി​ന്‍റെ ര​ണ്ടാം പ​തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ കിം​സ്​ ഹെ​ൽ​ത്ത്​ ഒമാ​ൻ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു

മ​സ്ക​ത്ത്​: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി തി​ര​ഞ്ഞെ​ടു​ക്കാ​ൻ യു​വാ​ക്ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​നും മ​റ്റു​മാ​യി മ​സ്‌​ക​ത്ത്​ ഫി​റ്റ്‌​ന​സ് ച​ല​ഞ്ചി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ന്​ തു​ട​ക്കം കു​റി​ച്ച്​ കിം​സ് ​ഹെ​ൽ​ത്ത്​ ഒ​മാ​ൻ ഹോ​സ്പി​റ്റ​ൽ. ഫി​റ്റ്‌​ന​സ് നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നും അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​മാ​നി​ലെ താ​മ​സ​ക്കാ​ർ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ​

ഫി​റ്റ്‌​ന​സ് ച​ല​ഞ്ചി​ന്‍റെ ര​ജി​സ്​​ട്രേ​ഷ​ൻ മാ​ർ​ച്ച് 10 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ന​ട​ക്കും. ച​ല​ഞ്ച്​ ഔ​ദ്യോ​ഗി​ക​മാ​യി ഏ​പ്രി​ൽ 15ന് ​ആ​രം​ഭി​ച്ച് മേ​യ് 25ന് ​സ​മാ​പി​ക്കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത ചു​റ്റു​പാ​ടു​ക​ളി​ൽ​നി​ന്നു​ള്ള 100ല​ധി​കം വ്യ​ക്തി​ക​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​ർ​പ​റേ​റ്റ് പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കൂ. ഒ​രു ഗ്രൂ​പ്പി​ൽ പ​ര​മാ​വ​ധി പ​ത്തു പേ​ർ പ​ങ്കെ​ടു​ക്കും.​ ച​ല​ഞ്ചി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ര​ജി​സ്​​ട്രേ​ഷ​ൻ സ​മ​യ​ത്ത് മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ളും ന​ട​ത്തും.

മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്കാ​യി ദാ​ർ​സൈ​ത്തി​ലെ കിം​സ്​​ഹെ​ൽ​ത്ത് ഒ​മാ​ൻ ഹോ​സ്പി​റ്റ​ലി​ലെ മ​സ്‌​ക​ത്ത്​ ഫി​റ്റ്‌​ന​സ് ച​ല​ഞ്ച് ര​ജി​സ്‌​ട്രേ​ഷ​ൻ കി​യോ​സ്‌​ക് സ​ന്ദ​ർ​ശി​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വ്യ​ക്തി​ഗ​ത​മാ​യോ കോ​ർ​പ​റേ​റ്റ് അ​ഫി​ലി​യേ​ഷ​നു​ക​ൾ​ക്കു കീ​ഴി​ലോ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ്രാ​യ​പ​രി​ധി 22-45. 25 റി​യാ​ലാ​ണ് ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്. യോ​ഗ സെ​ഷ​നു​ക​ൾ, ഹൈ​ക്കി​ങ്, സും​ബ, സു​നൈ​ന ജോ​സ​ഫ് ന​ട​ത്തു​ന്ന എ​ക്‌​സ്‌​ക്ലൂ​സി​വ് സൗ​ണ്ട് മെ​ഡി​റ്റേ​ഷ​ൻ തെ​റ​പ്പി എ​ന്നി​വ​യു​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ൻ​ഡോ​ർ, ഔ​ട്ട്‌​ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ല​ഞ്ചി​ൽ അ​വ​ത​രി​പ്പി​ക്കും. ‘4U ജിം’ ‘​ബി​ഗെ​സ്​​റ്റ്​ ജിം’ ​ഫി​റ്റ്ന​സ് പ​ങ്കാ​ളി​ക​ളാ​കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ജിം ​സൗ​ക​ര്യ​വും ന​ൽ​കും.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ. ​അ​മീ​റ അ​ൽ റൈ​ദാ​ൻ, കിം​സ്​ ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ഒ​മാ​നി​ലെ ക​ൺ​സ​ൽ​ട്ട​ൻ​റ് ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ശ​ശി​രാ​ജ് ഈ​ശ്വ​ര​പ്പ, കിം​സ് ​ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ലെ ഡ​യ​റ്റീ​ഷ്യ​ൻ ജി​ഷി സെ​ബി, കിം​സ്​ ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ലെ ഫാ​മി​ലി മെ​ഡി​സി​ൻ ഡോ​ക്ട​ർ ഡോ. ​മു​ന്നു സെ​യ്ൻ മു​നീ​ർ, ഫി​സി​ക്ക​ൽ ട്രെ​യി​നേ​ഴ്​​സ്​ എ​ന്നി​വ​രു​ടെ ഹെ​ൽ​ത്ത് ടോ​ക് സെ​ഷ​നു​ക​ളും ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും.

ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി.​എം.​ഐ) ന​ഷ്ടം നി​ർ​ണ​യി​ക്കു​ന്ന പ​ര​മാ​വ​ധി ഭാ​രം കു​റ​ക്ക​ൽ അ​ടി​സ്ഥാ​ന​മാ​ക്കി വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം 500 റി​യാ​ലാ​ണ്.

സ​ഹം ആ​യു​ർ​വേ​ദി​ക് ഹോ​സ്പി​റ്റ​ലി​ൽ 12 ദി​വ​സ​ത്തെ ഇ​ൻ​ഹൗ​സ് ആ​യു​ർ​വേ​ദ ചി​കി​ത്സ​യാ​ണ്​ ര​ണ്ടാം സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​കു​ന്ന​യാ​ൾ​ക്ക്​ ന​ൽ​കു​ക. മൂ​ന്നാം സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​യാ​ൾ​ക്ക്​ 100 റി​യാ​ലും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. കോ​ർ​പ​റേ​റ്റ് വി​ഭാ​ഗ​ത്തി​ൽ പ​ര​മാ​വ​ധി ഭാ​രം കു​റ​ക്കു​ന്ന കോ​ർ​പ​റേ​റ്റ് ഗ്രൂ​പ്പി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman HospitalOman NewsMuscat Fitness Challenge
News Summary - Kims Health- Oman Hospital- second series begins
Next Story