കിഡ്നി പരിശോധന ക്യാമ്പ് ആരംഭിച്ചു
text_fieldsകെ.ഡി.പി.എ ആഭിമുഖ്യത്തിൽ കിഡ്നി പരിശോധന മെഡിക്കൽ ക്യാമ്പിന് തുടക്കമായപ്പോൾ
മസ്കത്ത്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) ഒമാൻ റൂവി അബീർ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കിഡ്നി പരിശോധന മെഡിക്കൽ ക്യാമ്പിന് തുടക്കം. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അമ്പതിലധികം അംഗങ്ങൾ പങ്കെടുത്തു.
പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന വൃക്ക സംബന്ധമായ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും അംഗങ്ങളിൽ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് കെ.ഡി.പി.എ സെക്രട്ടറി അനിൽ, സോഷ്യൽവിങ് സെക്രട്ടറി ജാൻസ് എന്നിവർ പറഞ്ഞു.ഈ മാസം 11 വരെ ക്യാമ്പ് തുടരുമെന്ന് അബീർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ഫോൺ:9988 0794, 9698 1765.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

