തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അഞ്ചുപേർ പിടിയിൽ
text_fieldsമസ്കത്ത്: തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അഞ്ചുവിദേശികൾ പിടിയിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലാണ് സംഭവം നടന്നത്. പ്രതികളുടെ അതേ രാജ്യക്കാരൻ തന്നെയായ ആളെയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളെ മോചിപ്പിക്കാൻ ഇവരുടെ കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. കേസിൽ തുടർ നടപടികൾ നടന്നുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

