4,600 ടൺ ചെമ്മീൻ ഉൽപാദിപ്പിക്കാൻ ഖുറൂൺ ഫിഷ് ഫാം
text_fieldsഖുറൂണിലെ ചെമ്മീൻ ഫാം
മസ്കത്ത്: തെക്കൻ ശർഖിയയിലെ ജഅലാൻ ബനീ ബൂ ഹസൻ ഖുറൂണിലെ ചെമ്മീൻ അക്വാകൾച്ചർ പ്രോജക്ടിലൂടെ പ്രതിവർഷം 4000ൽ അധികം ടൺ ചെമ്മീൻ ഉൽപാദിപ്പിക്കുമെന്ന് ഫിഷറീസ് ഡെവലപ്മെന്റ് ഒമാൻ (എഫ്.ഡി.ഒ) അറിയിച്ചു. 2018 നവംബറിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച പദ്ധതിയുടെ കമീഷൻ 2021 നവംബറിലാണ് നടന്നത്. പദ്ധതിയിൽനിന്നുള്ള ആദ്യ വാണിജ്യ വിളവെടുപ്പ് ഈവർഷം മേയിൽ ആരംഭിക്കുകയും ചെയ്തു.
500 ഹെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിയിൽ അടുത്തവർഷത്തോടെ പ്രതിവർഷം 4,600 ടൺ ചെമ്മീൻ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് എഫ്.ഡി.ഒ പ്രസ്താവനയിൽ അറിയിച്ചു. മരുന്ന്, ആൻറിബയോട്ടിക്കുകൾ അല്ലെങ്കിൽ പൊതുജനാരോഗ്യത്തെ ആശങ്കപ്പെടുത്തുന്ന ഏതെങ്കിലും രാസവസ്തുക്കൾ ഉപയോഗിക്കാതെ, വളരെ ജൈവ-സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷത്തിലാണ് മുഴുവൻ ഉൽപാദന പ്രവർത്തനവും നടക്കുന്നത്.
ചെമ്മീനുകൾ വിപണി വലുപ്പത്തിൽ എത്തുമ്പോൾ വിളവെടുക്കുകയും, പുതുമ നിലനിർത്താൻ തണുപ്പിക്കുകയും 30 മിനിറ്റിനുള്ളിൽ പ്രീ-പ്രോസസിങ് പ്ലാന്റിൽ എത്തിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

