ഖരീഫ്: താൽക്കാലിക ചെക് പോയന്റുകൾ സ്ഥാപിച്ചു
text_fieldsസിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ chechനേതൃത്വത്തിൽ സ്ഥാപിച്ച താൽക്കാലിക ചെക്പോയന്റ്
മസ്കത്ത്: ഖരീഫിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ സലാലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ സുരക്ഷയുടെ ഭാഗമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലസൻസ് അതോറിറ്റി താൽക്കാലിക ചെക്പോയന്റുകൾ സ്ഥാപിച്ചു. ദോഫാറിലേക്കള്ള പാതയിൽ ഒരുക്കിയ ചെക്പോസ്റ്റുകൾ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടുന്നതിന് സജ്ജമാണെന്നും സി.ഡി.എ.എ അറിയിച്ചു. ഈ വർഷം സലാലയിലേക്ക് റോഡുമാർഗം എത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇത്തരക്കാരുടെ സുരക്ഷിതയാത്രക്ക് സഹായമാകാനാണ് ചെക് പോയന്റുകൾ. റോഡപകടങ്ങളും മറ്റും കുറക്കാനും ജനങ്ങൾക്ക് ബോധവത്കരണം നൽകാനുമായി നേരത്തേയും വിവിധ ഇടങ്ങളിൽ ചെക്പോയന്റുകൾ ഒരുക്കിയിരുന്നു. ഇവിടങ്ങളിൽ എത്തി സഹായം തേടാം. അടിയന്തര സേവനത്തിനായി ആർ.ഒ.പിയുടെ നേതൃത്വത്തിൽ എയര്‍ ആംബുലന്‍സും ഒരുക്കി. അപകടങ്ങള്‍ കുറക്കാന്‍ സഞ്ചാരികള്‍ക്ക് ട്രാഫിക് ബോധവത്കരണവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങളുമായി മുഴുവന്‍ സമയവും രംഗത്തുണ്ട്. ദോഫാറിലെത്തുന്നവർ സന്ദർശന വേളയിൽ സുരക്ഷ നിർദേശം പാലിക്കണമെന്നും യാത്രക്ക് നന്നായി മുന്നൊരുക്കങ്ങൾ നടത്തണമെന്നും അധികൃതർ നിർദേശം നൽകി. മുഹർറത്തോടനുബന്ധിച്ച് ഞായറാഴ്ച അവധി പ്രഖ്യാപിച്ചത് സലാലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിച്ചു.
വാരാന്ത്യ അവധി ഉള്‍പ്പെടെ മൂന്നു ദിവസം തുടര്‍ച്ചയായാണ് അവധി. വ്യാഴാഴ്ച മുതൽതന്നെ പലരും സലാലയിലേക്ക് യാത്ര തിരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ അരുവികൾ രൂപപ്പെടുകയും വിവിധ പ്രദേശങ്ങൾ പച്ചപ്പണിയുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

