Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖരീഫ്​ സീസൺ; ദോഫാറിൽ മുന്നൊരുക്കം തുടങ്ങി

text_fields
bookmark_border
dhofar 8977
cancel

മസ്കത്ത്​: ഈ വർഷത്തെ ഖരീഫ്​ സീസണെ വരവേൽക്കുന്നതിന്‍റെ ഭാഗമായി ദോഫാറിൽ മുന്നൊരുക്കത്തിന്​ തുടക്കമിട്ട്​ അധികൃതർ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഗവർണറേറ്റിലെ മറ്റ് സർക്കാർ, സ്വകാര്യ ഏജൻസികളുമായി ഏകോപിപ്പിച്ചാണ്​ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത്​.

ഗവർണറേറ്റിലെ പ്രസക്തമായ നിരവധി സർക്കാർ ഏജൻസികളുമായും സ്വകാര്യമേഖല സ്ഥാപനങ്ങളുമായും ഡയറക്ടറേറ്റ് വിപുലമായ യോഗം ചേർന്നതായി ദോഫാർ ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്, ഇൻഡസ്ട്രി, ഇൻവെസ്റ്റ്‌മെന്‍റ് പ്രൊമോഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് ജമാൽ ബിൻ അബ്ദുല്ല അൽ ഹിനായ് ഒമാൻ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

മന്ത്രാലയത്തിന്‍റെ മുന്നൊരുക്കം, ചരക്കുകളുടെയും ഭക്ഷ്യ സേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്ക് സേവനങ്ങളുടെ പ്രോത്സാഹനം, ഇന്ധന സ്റ്റേഷൻ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശകലനം ചെയ്യുന്നതിനായിരുന്നു യോഗം. എ.ടി.എമ്മുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഗവർണറേറ്റിലെ വാണിജ്യ ബാങ്കുകളുടെ ഉദ്യോഗസ്ഥരുമായി ഡയറക്ടറേറ്റ് ഏകോപനം നടത്തിയിട്ടുണ്ട്. സീസണിൽ മാർക്കറ്റുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ അവയുടെ പ്രവർത്തനം എന്നിവ ഉറപ്പാക്കാനും അറ്റകുറ്റപ്പണി നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kharif season; Preparations started in Dhofar
Next Story