Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​രീ​ഫ്​ സീ​സ​ൺ:...

ഖ​രീ​ഫ്​ സീ​സ​ൺ: ക്യാ​മ്പി​ങ്​ അ​നു​വ​ദി​ക്കി​ല്ല -ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ഖ​രീ​ഫ്​ സീ​സ​ൺ: ക്യാ​മ്പി​ങ്​ അ​നു​വ​ദി​ക്കി​ല്ല   -ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി
cancel
Listen to this Article

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്യാ​മ്പി​ങ്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ​പ്ര​ദേ​ശ​ത്ത്​ ക്യാ​മ്പി​ങ്​ സൈ​റ്റു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. വ​ർ​ഷം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട്​ സൈ​റ്റു​ക​ൾ ഒ​രു​ക്കാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ, ക്യാ​മ്പി​ങ്​ കു​ട​ക​ൾ, റോ​ഡു​ക​ൾ, കാ​ർ പാ​ർ​ക്കി​ങ്ങി​നു​ള്ള ​ ഇ​ടം എ​ന്നി​വ​യും ഒ​രു​ക്കും.

ഒ​രു സ്​​ഥ​ല​ത്ത്​ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നു​ള്ള തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വും കേ​ട്ട​ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാ​മ​ത്തെ ​സൈ​റ്റ്​ ഒ​രു​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മെ​ത്തു​ന്ന ഖ​രീ​ഫ്​ സീ​സ​ണി​നെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ളാ​ണ്​ അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കാ​നാ​യി വി​വി​ധ വ​കു​പ്പു​ക​ൾ എ​ടു​ത്തു​​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളും മ​റ്റും ച​ർ​ച്ച ചെ​യ്യാ​നാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ദോ​ഫാ​റി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളി​ലും ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് മ​തി​യാ​യ പൊ​ലീ​സ് സേ​വ​നം ഉ​റ​പ്പാ​ക്കു​ക, ഹ​രി​ത ഇ​ട​ങ്ങ​ളും ബീ​ച്ചു​ക​ളും സു​ര​ക്ഷി​ത​മാ​ക്കു​ക, സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ചെ​യ്ത​ത്.

ഭ​വ​ന-​താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത, സേ​വ​ന നി​ല​വാ​രം, സ​ന്ദ​ർ​ശ​ക​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ക​ഴി​വ്, സ​ലാ​ല ന​ഗ​ര​ത്തി​ലെ​യും വി​ലാ​യ​ത്തു​ക​ളി​ലെ​യും ഭ​ക്ഷ​ണ ല​ഭ്യ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ടൂ​റി​സ്റ്റ്​ സൈ​റ്റു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ നി​ല​വാ​രം എ​ന്നി​വ​യും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഖ​രീ​ഫി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ഴ​ക്കാ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്​ ജൂ​ലൈ 23 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 21 വ​രെ​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ഇ​വി​ടേ​ക്ക്​ ഓ​രോ സീ​സ​ണി​ലും എ​ത്താ​റു​ള്ള​ത്. സീ​​സ​​ൺ മു​​ന്നി​​ൽ​ക്ക​​ണ്ട്​ നി​​ര​​വ​​ധി വി​​മാ​​ന ക​​മ്പ​​നി​​ക​​ളും സ​​ലാ​​ല​​യി​​ലേ​​ക്ക്​ സ​​ർ​​വി​​സ്​ ന​​ട​​ത്തു​​മെ​​ന്ന​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ദോ​ഫാ​ർ ഗ​വ​ർ​ണ​​​റേ​റ്റി​ന്‍റെ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യും പ​ച്ച​പ്പ്​ നി​റ​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളും സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. 2019ൽ, ​ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 7,50,000 സ​ഞ്ചാ​രി​ക​ളാ​ണ്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ത്തി​യി​രു​ന്ന​ത്. ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ​ലാ​ല ടൂ​റി​സം ഫെ​സ്റ്റി​വെ​ലി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​ണ്​ ന​ട​ക്കു​ക. ഇ​ത്തീ​നി​ലെ മു​നി​സി​പ്പ​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നി​രു​ന്ന പ​രി​പാ​ടി​ക​ൾ, പാ​ർ​ക്കു​ക​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​തി​നാ​ൽ ഈ ​വ​ർ​ഷം സ​ലാ​ല​യി​ലേ​ക്കും മ​റ്റും രാ​ജ്യ​ത്തു​​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kharif SeasonNo Camping PermittedDo Far Municipality
Next Story