Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖരീഫ് സീസൺ; ഹൈവേകളിലെ പെ​ട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന

text_fields
bookmark_border
ഖരീഫ് സീസൺ; ഹൈവേകളിലെ പെ​ട്രോൾ പമ്പുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന
cancel

സലാല: ദോഫാർ ഖരീഫ് 2026 സീസണിന് മുന്നോടിയായി അൽ വുസ്ത ഗവർണറേറ്റിലെ പ്രധാന പാതകളിലുള്ള ഇന്ധന സ്റ്റേഷനുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി സംയുക്ത പരിശോധന നടത്തി. കൊമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഡയറക്ടറേറ്റുമായി സഹകരിച്ച് സി.പി.എയുടെ അൽ വുസ്ത ഗവർണറേറ്റ് വിഭാഗമാണ് പരിശോധനാ കാമ്പയിൻ സംഘടിപ്പിച്ചത്.

ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന പ്രധാന ഹൈവേക്ക് ഇരുവശവുമുള്ള സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വ്യാപാര സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനും നിലവിലുള്ള നിയമങ്ങൾ അവർ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് കാമ്പയിൻ നടത്തിയത്. ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം, ഉൽപന്നങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ, കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കൽ എന്നിവയും പരിശോധനാ സംഘം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kharif season; Inspections at petrol pumps and business establishments on highways
Next Story