Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​രീ​ഫ്​ സീ​സ​ൺ:...

ഖ​രീ​ഫ്​ സീ​സ​ൺ: സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

text_fields
bookmark_border
ഖ​രീ​ഫ്​ സീ​സ​ൺ: സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം സ​ലാ​ല​യി​ലെ​ത്തി​യ ജ​സീ​റ എ​യ​ർ​വേ​സി​നെ​ വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

Listen to this Article

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. കു​വൈ​ത്ത്​ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സി​ന്റെ ആ​ദ്യ വി​മാ​നം ദോ​ഫാ​റി​ലെ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി. പ​ര​മ്പ​രാ​ഗ​ത വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കി​യാ​ണ്​ വി​മാ​ന​ത്തെ അ​ധി​കൃ​ത​ർ വ​ര​വേ​റ്റ​ത്. യാ​ത്ര​ക്കാ​രെ പൂ​ക്ക​ളും സു​വ​നീ​റും ന​ൽ​കി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ച്ചു. ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാ​ല​ക്കും കു​വൈ​ത്തി​നു​മി​ട​യി​ൽ ആ​​​ഴ്ച​യി​ൽ വ്യാ​ഴം, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും മ​സ്ക​ത്തി​നും കു​വൈ​ത്തി​നു​മി​ട​യി​ൽ ജ​സീ​റ എ​യ​ർ​വേ​സ്​ പ​റ​ക്കു​ക.

ഖ​രീ​ഫ് സീ​സ​ണി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്ത പ്രാ​ദേ​ശി​ക വി​മാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കു​വൈ​ത്ത്​ ജ​സീ​റ എ​യ​ർ​വേ​സ് സ​ലാ​ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന്​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ട് എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് സ​ലിം ബി​ൻ അ​വാ​ദ് അ​ൽ​യാ​ഫെ​യ് പ​റ​ഞ്ഞു. താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​യു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ വേ​ന​ൽ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​സീ​സ​ണി​ൽ രാ​ജ്യ​ത്തു​നി​ന്നും ജി.​സി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി കൂ​ടു​ത​ൽ ആ​ളു​ക​ൾ ദോ​ഫാ​റി​ലേ​ക്ക്​ ഒ​ഴു​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും സ്വീ​ക​രി​ക്കാ​ൻ സ​ലാ​ല വി​മാ​ന​ത്താ​വ​ളം സ​ജ്ജ​മാ​ണെ​ന്ന്​ അ​ൽ​യാ​ഫി പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി എ​ല്ലാ വ​ർ​ഷ​ത്തേ​യും​പോ​ലെ ഈ ​സീ​സ​ണി​ലും ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ടു​ക​ൾ മി​ക​ച്ച ത​യാ​റെ​ടു​പ്പാ​ണ്​ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സും സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങി​യി​രു​ന്നു. ആ​ഴ്ച​യി​ൽ ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു​വീ​തം സ​ർ​വി​സാ​യി​രി​ക്കും കു​വൈ​ത്ത്​ എ​യ​ർ​വേ​സ് ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlightsKharif Season:
News Summary - Kharif Season: Flights begin arriving in Salalah in droves
Next Story