ഖരീഫ്: ഒമാന്‍ എയര്‍ നിരക്കുകൾ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ഖരീഫ് സീസണിലെ സലാലയിലേക്കുള്ള യാത്രാനിരക്ക് ഒമാൻ എയർ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഒരു വശത്തേക്ക് മാത്രം 35 റിയാലിനു മുകളിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, സ്വദേശി പൗരന്മാർക്ക് മസ്കത്തിനും സലാലക്കുമിടയില്‍ മടക്ക യാത്രക്കുള്‍പ്പെടെ 54 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇക്കോണമി ക്ലാസിലാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കുന്നത്. ദേശീയ തിരിച്ചറിയില്‍ കാര്‍ഡോ പാസ്പോര്‍ട്ടോ ഇതിന് ആവശ്യമാണ്.
ഏഴ് കിലോ ഹാന്‍ഡ് ബാഗേജും 30 കിലോ ചെക്ക്ഡ് ഇന്‍ ബാഗേജും അനുവദിക്കും. ഖരീഫ് സീസണില്‍ സലാലയിലേക്ക് ഒമാന്‍ എയര്‍ സര്‍വിസും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുതായി ചേര്‍ക്കപ്പെട്ടതുള്‍പ്പെടെ പ്രതിദിനം 12 സര്‍വിസുകളായിരിക്കും ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള കാലയളവില്‍ നടത്തുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

