Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​രീ​ഫ്:...

ഖ​രീ​ഫ്: കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന്​ ‘കി​ഡ്ഡി ടൈം’

text_fields
bookmark_border
ഖ​രീ​ഫ്: കു​ട്ടി​ക്കൂ​ട്ട​ങ്ങ​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന്​ ‘കി​ഡ്ഡി ടൈം’
cancel

​മ​സ്ക​ത്ത്​: ഖ​രീ​ഫ് ദോ​ഫാ​റി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്ന് ‘കി​ഡ്ഡി ടൈം’ ​പ​രി​പാ​ടി​ക്ക്​ സ​ലാ​ല​യി​ലെ ഔ​ഖാ​ദ് പ​ബ്ലി​ക് പാ​ർ​ക്കി​ൽ തു​ട​ക്ക​മാ​യി. ആ​ഗ​സ്റ്റ്​ 31വ​രെ നീ​ളു​ന്ന പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ വി​നോ​ദ​ത്തി​നാ​യു​ള്ള വി​ശാ​ല​മാ​യ ലോ​ക​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ണ്ട വി​ല്ലേ​ജ്, സ്മ​ർ​ഫ്സ് വി​ല്ലേ​ജ്, മാ​ഷ ആ​ൻ​ഡ് ദ ​ബി​യ​ർ വി​ല്ലേ​ജ് തു​ട​ങ്ങി​യ പ്രി​യ​പ്പെ​ട്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ്​ ഒ​രോ സെ​ക്ഷ​നു​ക​ളും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​സ്ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​രു​ടെ ഭാ​വ​ന​യെ തു​റ​ന്നു​വി​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ‘ഡ്ര​സ് അ​പ്പ് ഇ​ൻ വ​ണ്ട​ർ​ലാ​ൻ​ഡ്’ വി​ഭാ​ഗ​വും പു​തി​യ അ​നു​ഭ​വ​മാ​യി​രി​ക്കും കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കു​ക.

ഇ​ന്റ​റാ​ക്ടി​വ് ഗെ​യി​മു​ക​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ സ​ർ​ഗാ​ത്മ​ക​ത പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി നാ​ട​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. സ്കേ​റ്റി​ങ്​ പ്രേ​മി​ക​ൾ​ക്കാ​യി ഒ​രു സ​മ​ർ​പ്പി​ത സ്കേ​റ്റി​ങ്​ റി​ങ്ങും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി​ക്കും പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​നും അ​വ​രു​ടെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ പ്രോ​ജ​ക്ട് ഉ​ട​മ മ​നി​യ അ​ൽ മ​സാ​ഹ​ലി ന​ന്ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഖ​രീ​ഫ് ദോ​ഫാ​റി​ന്‍റെ മ​റ്റ്​ പ​രി​പാ​ടി​ക​ൾ ഇ​ത്തീ​ൻ, അ​ൽ ഹ​ഫ, സ​ലാ​ല പാ​ർ​ക്ക്, അ​ൽ സ​അ​ദ ഗാ​ർ​ഡ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജൂ​ലൈ 25ന് ​അ​ൽ ഹ​ഫ​യി​ൽ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഇ​വ​ന്റ്സ് ആ​ൻ​ഡ് അ​വ​യ​ർ​നെ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ അ​മ്മാ​ർ ബി​ൻ ഉ​ബേ​ദ് ഗ​വാ​സ് പ​റ​ഞ്ഞു. ഇ​ത്തീ​നി​ൽ ലേ​സ​ർ, ഡ്രോ​ൺ ഷോ​ക​ൾ ജൂ​ലൈ 20ന് ​ആ​രം​ഭി​ക്കും. ആ​ഗ​സ്റ്റ്​ ആ​ദ്യം അ​ൽ സ​അ​ദ ഗാ​ർ​ഡ​നി​ൽ ന​ട​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യി​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര റ​സ്റ്റാ​റ​ന്റു​ക​ളും പാ​ച​ക​ക്കാ​രും പ​ങ്കെ​ടു​ക്കും. പാ​ച​ക മ​ത്സ​ര​വും ന​ട​ത്തും. സ​ലാ​ല ഇ​ന്റ​ർ​നാ​ഷ​ന​ൽ ചോ​ക്ല​റ്റ് എ​ക്സി​ബി​ഷ​ൻ, ഗ​ൾ​ഫ് പെ​ർ​ഫ്യൂം എ​ക്സി​ബി​ഷ​ൻ, ഗ​ൾ​ഫ് ഫാ​ഷ​ൻ ഷോ ​എ​ന്നി​വ​യും ഖ​രീ​ഫ് ദോ​ഫാ​ർ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kharifoman
News Summary - Kharif- oman
Next Story