ഖരീഫ്: ഇന്ധന പമ്പുകളിൽ മൊബൈൽ ലബോറട്ടറി പരിശോധന
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ സഞ്ചാരികൾ ദോഫാറിലേക്ക് ഒഴുകികൊണ്ടിരിക്കെ ഇന്ധന പമ്പുകളിൽ മൊബൈൽ ലബോറട്ടറി ടീമുകൾ ഫീൽഡ് ഗവർണറേറ്റിൽ പരിശോധനകൾ ശക്തമാക്കി. ഉപഭോക്താക്കൾക്കുള്ള സേവനത്തിന്റെ അളവുകളുടെയും ഗുണനിലവാരത്തിന്റെയും കൃത്യത ഉറപ്പാക്കുന്നതിനായാണ് പരിശോധനകൾ നടത്തുന്നത്.
പരിശോധനാ സംഘങ്ങളുടെ കണക്കനുസരിച്ച്, 210 ഇന്ധന ഡിസ്പെൻസറുകൾ ഉൾപ്പെടെ ദോഫാറിലുടനീളമുള്ള 45 ഇന്ധന സ്റ്റേഷനുകളിൽ ഇതുവരെ കാമ്പയിൻ നടത്തി. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അളവുകളുടെ കൃത്യത പരിശോധിക്കുന്നതിനുമായി ആകെ 429 സാങ്കേതിക പരിശോധനകൾ ആണ് നടത്തിയത്. ഇതന്റെ ഫലമായി നാല് സ്റ്റേഷനുകളിൽ ലംഘനങ്ങൾ കണ്ടെത്തി.ചട്ടങ്ങൾക്കനുസൃതമായി നിയമനടപടിയും എടുത്തു.
വിനോദസഞ്ചാരവും സാമ്പത്തിക പ്രവർത്തനങ്ങളും വർധിക്കുന്നതിനാൽ ഇന്ധന ആവശ്യകത ഉയരുന്ന ഖരീഫ് സീസണിൽ വിപുലീകരിച്ച നിരീക്ഷണ പദ്ധതിയുടെ ഭാഗമാണ് ഈ കാമ്പയിൻ. ഫീൽഡ് മേൽനോട്ടം ശക്തിപ്പെടുത്തുക, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, തടസ്സമില്ലാത്ത സേവന വിതരണം നിലനിർത്തുക എന്നിവയാണ് ലക്ഷ്യം.സീസണിൽ പരശോധനകൾ ശക്തമാക്കാനാണ് തീരുമാനം എല്ലാ സ്റ്റേഷനുകളും സാങ്കേതിക, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

