ഖരീഫിൽ കോടമഞ്ഞും മഴയും ആസ്വദിച്ചോളൂ...പക്ഷേ, കൊതുക് വില്ലനാവരുത് ! മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
text_fieldsസലാല: ഖരീഫ് സീസൺ ആസ്വദിക്കാൻ ദോഫാർ ഗവർണറേറ്റിലേക്ക് യാത്ര ചെയ്യുന്നവർ കൊതുകിൽനിന്ന് രക്ഷ നേടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. ലളിതമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി സുരക്ഷിതവും സന്തോഷകരവുമായ ഒരു അവധിക്കാലം ഉറപ്പാക്കാമെന്ന് മന്ത്രാലയം പൊതുജനങ്ങളെ ഓർമിപ്പിച്ചു. ദോഫാർ ഖരീഫ് സീസണിന്റെ പ്രത്യേകതകളായ തണുത്ത കാലാവസ്ഥയും, മൂടൽമഞ്ഞും, ചാറ്റൽമഴയും ആസ്വദിക്കുമ്പോൾ തന്നെ, ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന കൊതുകുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കേണ്ട കാര്യം മറക്കരുതെന്ന് മന്ത്രാലയം ആരോഗ്യ മാർഗനിർദേശത്തിൽ വ്യക്തമാക്കി.
അനുയോജ്യമായ രീതിയിൽ ശരീരം പൂർണമായി മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുകളെ അകറ്റി നിർത്തുന്ന മോസ്കിറ്റോ റിപ്പല്ലന്റുകൾ ഉപയോഗിക്കുക, കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ഈർപ്പമുള്ളതോ വെള്ളം കെട്ടിക്കിടക്കുന്നതോ ആയ സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, യാത്രക്കിടയിലോ ശേഷമോ എന്തെങ്കിലും അസ്വാഭാവികമായ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും അസ്വസ്ഥതകൾ തോന്നിയാൽ ഉടൻ തന്നെ മെഡിക്കൽ സഹായം തേടണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

