Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖരീഫ്​: ടൂറിസ്​റ്റ്​​...

ഖരീഫ്​: ടൂറിസ്​റ്റ്​​ കേന്ദ്രങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം

text_fields
bookmark_border
ഖരീഫ്​: ടൂറിസ്​റ്റ്​​ കേന്ദ്രങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം
cancel
camera_alt

ദോഫാറിൽ വിന്യസിച്ചിരിക്കുന്ന പൊലീസ്​ ഉദ്യോഗസ്​ഥർ 

മസ്​കത്ത്​: കോവിഡ്​ മു​ൻനിർത്തി ദോഫാർ ഗവർണറേറ്റിലെ ടൂറിസ്​റ്റ്​​ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടംചേരുന്നത്​ ഒഴിവാക്കണമെന്ന്​ റോയൽ ഒമാൻ പൊലീസ്​ നിർദേശിച്ചു.

സുരക്ഷ ഉറപ്പാക്കുന്നതിനും കോവിഡ്​ നിയമലംഘനങ്ങളില്ലെന്ന്​ ഉറപ്പാക്കുന്നതിനുമായി കർശന നിരീക്ഷണങ്ങളാണ്​ ദോഫാർ ഗവർണറേറ്റിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ ദോഫാർ ഗവർണറേറ്റ്​ പൊലീസ്​ കമാൻഡ്​ അറിയിച്ചു. കോവിഡ്​ നിയമലംഘനങ്ങൾക്ക്​ ഒപ്പം ട്രക്ക്​ അപകടങ്ങൾ, മോ​ട്ടോർ സൈക്കിളുകാരുടെ അഭ്യാസപ്രകടനങ്ങളും ഡ്രിഫ്​റ്റിങ്​ തുടങ്ങിയവയും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

പൊതുസുരക്ഷക്ക്​ ഒപ്പം സ്വദേശികൾക്കും വിദേശികൾക്കും അടിസ്​ഥാന സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും ചെയ്യുന്നതായി ദോഫാർ ഗവർണറേറ്റ്​ പൊലീസ്​ കമാൻഡ്​ ഓപറേഷൻസ്​ വിഭാഗം ഡയറക്​ടർ ലെഫ്​.കേണൽ സുലൈമാൻ അൽ ജാബ്​രി പറഞ്ഞു. കോവിഡ്​ പ്രതിരോധ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന്​ നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. ദോഫാറിലേക്കുള്ള പ്രവേശനകവാടമായ തുംറൈത്ത്​, ഹാസിക്​, ഹാരിത്ത്​ മേഖലകളിൽ കൺ​ട്രോൾ പോയൻറുകൾ സ്​ഥാപിച്ചിട്ടുണ്ട്​.

വാക്​സിനെടുത്തതാണെന്ന്​ ഉറപ്പുവരുത്തിയ ശേഷമാണ്​ വിനോദ സഞ്ചാരികളെ ഗവർണറേറ്റിലേക്ക്​ പ്രവേശിക്കുന്നത്​. മറ്റു​ വിലായത്തുകളിലും സെക്യൂരിറ്റി പോയൻറുകൾ സ്​ഥാപിക്കുകയും സുരക്ഷ, ട്രാഫിക്​ പട്രോളിങ്ങുകൾ നടത്തിവരുകയും ചെയ്യുന്നുണ്ട്​. സിവിൽ ഡിഫൻസുമായി ചേർന്ന്​ കടൽത്തീരങ്ങൾ, അരുവികൾ തുടങ്ങി സഞ്ചാരികൾ കൂടുതലായെത്തുന്ന സ്​ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്​. ഡ്രിഫ്​റ്റിങ്​ നടത്തുന്ന വാഹനങ്ങൾ പുൽമേടുകൾക്ക്​ നാശമുണ്ടാക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. പൊതുജനങ്ങൾ കാണിക്കുന്ന സഹകരണത്തിന്​ നന്ദിപറയുന്നതായു​ം ലെഫ്​.കേണൽ സുലൈമാൻ അൽ ജാബ്​രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuittourist centersKharif
News Summary - Kharif: Crowds should be avoided in tourist centers
Next Story