ഖരീഫ്; ഇത്തീൻ സ്ക്വയറിൽ മെഡിക്കൽ ക്ലിനിക്കുമായി ബദർ അൽ സമ
text_fieldsമസ്കത്ത്: ഖരീഫ് സീസണിലെത്തുന്ന സഞ്ചാരികൾക്ക് ആശ്വാസമേകാനായി ഖരീഫ് ദോഫാറിന്റെ ഔദ്യോഗിക മെഡിക്കൽ പങ്കാളിയായ ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ഇത്തീൻ സ്ക്വയറിൽ മെഡിക്കൽ ക്ലിനിക് ആരംഭിച്ചു.ഡി.ജി.പി.എച്ച്.ഇ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ-മസ്ലാഹി ഉദ്ഘാടനം ചെയ്തു. ദോഫാറിലെ സ്വകാര്യ ആരോഗ്യ ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല അൽ യാഫായി, ഡി.ജി.പി.എച്ച്.ഇ ഗുണനിലവാര ഉറപ്പ്, രോഗി സുരക്ഷ ഡയറക്ടർ ഡോ. സഈദ് അൽ മുഗൈരി, സലാലയിലെ ബദർ അൽ സമ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സാലിഹ് ഇബ്രാഹിം സാലിഹ് അൽ-അസ്സവി, സലാലയിലെ ബദർ അൽ സമ ആശുപത്രിയുടെ ബ്രാഞ്ച് മേധാവി അബ്ദുൽ അസീസ് അല്ലക്കാട്ട്, മറ്റ് എം.ഒ.എച്ച്, ബദർ അൽ സമ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വിനോദസഞ്ചാരികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനാണ് മെഡിക്കൽ ക്ലിനിക് ഒരുക്കിയിരിക്കുന്നത്.
ചെറിയ പരിക്കുകൾ, പെട്ടെന്നുള്ള രോഗങ്ങൾ അല്ലെങ്കിൽ യാത്രക്കിടെ ഉണ്ടാകാവുന്ന മെഡിക്കൽ ആശങ്കകൾ എന്നിവക്ക് പൂർണമായ പ്രഥമശുശ്രൂഷ സേവനങ്ങൾ ക്ലീനിക്ക് വാഗ്ദാനം ചെയ്യുന്നു. യോഗ്യതയുള്ള ക്ലിനിക്കൽ സ്റ്റാഫുകളാണ് ഇവിടെ ഉള്ളത്. വേഗത്തിലുള്ള അടിയന്തര പ്രതികരണവും ആവശ്യമെങ്കിൽ നൂതന പരിചരണ സൗകര്യങ്ങളിലേക്ക് തടസ്സമില്ലാത്ത ഗതാഗതവും ഉറപ്പാക്കുന്നതിന് ആംബുലൻസ് സേവനങ്ങളും നൽകുന്നു. ആവശ്യമെങ്കിൽ രോഗികൾക്ക് സേവന കൂപ്പണുകളിൽ കിഴിവ് നൽകുന്നു.
നൂതന വൈദ്യസഹായം ആവശ്യമുള്ള ആളുകൾക്ക് സലാലയിലെ ബദർ അൽ സമ ആശുപത്രിയിലുംസേവനം നൽകും. ഇവിടെ എം.ആർ.ഐ, സി.ടി സ്കാൻ ഉൾപ്പെടെയുള്ള നൂതന രോഗനിർണയവും ഏകദേശം 20 വ്യത്യസ്ത സ്പെഷ്യാലിറ്റികളിൽ ചികിത്സ സൗകര്യങ്ങളും ശസ്ത്രക്രിയാ സേവനങ്ങളും ഉണ്ട്. ഖരീഫ് സീസണിൽ ഒരുക്കിയ ബദറുൽസമയുടെ സേവനങ്ങളെ ഡോ. മുഹന്ന ബിൻ നാസർ അൽ-മസ്ലാഹി പ്രശംസിച്ചു. സന്ദർശകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ബദർ അൽ സമ ദോഫാർ മുനിസിപ്പാലിറ്റിയുമായും ആരോഗ്യ മന്ത്രാലയവുമായും കൈകോർത്തതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഖരീഫ് ദോഫാറിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒരു ക്ലിനിക് ഉണ്ടായിരിക്കുന്നത് വളരെ പ്രയോജനകരമാണെന്ന് ഡോ. മുഹമ്മദ് അബ്ദുല്ല അൽ യഫായ് പറഞ്ഞു. ചടങ്ങിൽ സലാലയിലെ ബദർ അൽ സമ ആശുപത്രിക്ക് ഗുണനിലവാരമുള്ള രോഗി പരിചരണത്തിനും സേവനങ്ങൾക്കും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി. അണുബാധ നിയന്ത്രണ ആവശ്യകതകളും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച രോഗി സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതക്കും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്കും ആശുപത്രിയെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

