ഖരീഫ് സഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം
text_fieldsമസ്കത്ത്: ഖരീഫ് സഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയുള്ള ഇൗ വർഷത്തെ ഖരീഫ് സീസണിൽ മൊത്തം 8,26,376 ലക്ഷം പേരാണ് സലാലയിൽ എത്തിയത്.
കഴിഞ്ഞ ഖരീഫ് സീസണെ അപേക്ഷിച്ച് 28.1 ശതമാനം അധിക സഞ്ചാരികളാണ് ഇൗ വർഷം എത്തിയതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
94.4 ശതമാനം അഥവാ 7,79,703 പേരും വിനോദസഞ്ചാരത്തിനായി എത്തിയതാണ്. കഴിഞ്ഞവർഷം 6,04,774 പേരാണ് വിനോദസഞ്ചാരത്തിന് എത്തിയത്. ഇൗ വർഷം എത്തിയവരിൽ 12,966 ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും 23281 പേർ ബിസിനസ് ആവശ്യാർഥവും 10246 പേർ മറ്റു ആവശ്യങ്ങൾക്കും എത്തിയവരാണെന്ന് കണക്കുകൾ പറയുന്നു. ഒമാനി, ജി.സി.സി സഞ്ചാരികളുടെ എണ്ണം ഇൗ വർഷം 29.9 ശതമാനം വർധിച്ച് 7,48,515 ആയി. ഏഷ്യൻ സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ട്. 48,907 ഏഷ്യൻ ടൂറിസ്റ്റുകളും മറ്റ് അറബ് രാജ്യങ്ങളിൽ നിന്ന് 22,306 പേരും യൂറോപ്യൻ പൗരന്മാരായ 4293 പേരും ഖരീഫ് കാലത്ത് സലാലയിൽ എത്തി.
77.1 ശതമാനം അഥവാ 6,37,320 പേരും ഒമാനിലെ താമസക്കാരാണ്. മുൻവർഷം സീസണിൽ എത്തിയ ഒമാനിലെ താമസക്കാരുടെ എണ്ണം 5,00,112 ആണ്. ഒമാനിൽ താമസക്കാർ അല്ലാത്തവരുടെ എണ്ണം കഴിഞ്ഞവർഷത്തെ 1,819ൽ നിന്ന് 189,056 ആയി ഉയർന്നു.
656,853 പേർ റോഡ് മാർഗമാണ് എത്തിയത്. വ്യോമമാർഗം എത്തിയവരുടെ എണ്ണം 2.1 ശതമാനം വർധിച്ച് 1,69,523 ആയി. ഇതിൽ 1,22,194 പേർ ആഭ്യന്തര വിമാനങ്ങളിലാണ് എത്തിയത്. ജൂലൈയിലാണ് ഏറ്റവുമധികം സഞ്ചാരികൾ എത്തിയതെന്നും കണക്കുകൾ കാണിക്കുന്നു. 239,156 പേരാണ് ഇക്കാലയളവിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
