ഖരീഫ്; ഒ.ഇ.എഫ് പരിപാടികൾ 28 മുതൽ
text_fieldsമസ്കത്ത്: ഖരീഫ് സീസണോടനുബന്ധിച്ച് ഒമാൻ ഇക്വസ്ട്രിയൻ ഫെഡറേഷൻ (ഒ.ഇ.എഫ്) ജൂലൈ 28 മുതൽ ആഗസ്റ്റ് ഒന്നുവരെ പരിപാടികൾ നടത്തും. ദോഫാർ ഗവർണർ, മുനിസിപ്പാലിറ്റി, ദോഫാർ ഇക്വസ്ട്രിയൻ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഇവന്റുകൾ സംഘടിപ്പിക്കുക.
ഖരീഫ് സീസണിലെ അനുകൂലമായ അന്തരീക്ഷവും കാലാവസ്ഥയും പ്രയോജനപ്പെടുത്തി കുതിരസവാരിയുമായി ബന്ധപ്പെട്ട പരിപാടികളും പ്രവർത്തനങ്ങളുമായിരിക്കും ഒ.ഇ.എഫ് സംഘടിപ്പിക്കുക. യോഗ്യതാ ഓട്ടം, 100 കിലോമീറ്റർ ദൂരത്തിൽ എൻഡുറൻസ് ഓട്ടം, പോണി റേസ് (ചെറിയ കുതിര), ടെന്റ് പെഗ്ഗിങ് ടൂർണമെന്റ് എന്നിവയാണ് കുതിരസവാരി പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

