Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​ദ​റ​യി​ൽ...

ഖ​ദ​റ​യി​ൽ മ​ല​യാ​ളി​യു​ടെ ക​ട ക​ത്തി​ന​ശി​ച്ചു​; വ​ൻ നാ​ശ​ന​ഷ്​​ടം

text_fields
bookmark_border
ഖ​ദ​റ​യി​ൽ മ​ല​യാ​ളി​യു​ടെ ക​ട ക​ത്തി​ന​ശി​ച്ചു​; വ​ൻ നാ​ശ​ന​ഷ്​​ടം
cancel

മ​സ്​​ക​ത്ത്​: ഖ​ദ​റ​യി​ൽ ക​ട ക​ത്തി​ന​ശി​ച്ചു. ഖ​ദ​റ റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം പൊ​ന്നാ​നി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മി​ഡി​ലീ​സ്​​റ്റ്​ ഒ​യാ​സി​സ്​ ട്രേ​ഡ്​ എ​ൽ.​എ​ൽ.​സി എ​ന്ന ബി​ൽ​ഡി​ങ്​ മെ​റ്റീ​രി​യ​ൽ​സ്​ സ്​​ഥാ​പ​ന​ത്തി​ന്​ ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി 12.30ന്​​ ​ശേ​ഷ​മാ​ണ്​ തീ​പി​ടി​ച്ച​ത്. ക​ട​യ​ട​ച്ച​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. പു​ക​ച്ചു​രു​ളു​ക​ൾ ഉ​യ​രു​ന്ന​ത്​ ക​ണ്ട​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്​​സും സം​ഭ​വ​സ്​​ഥ​ല​ത്തെ​ത്തി.

ക​ട​ക്ക്​ മു​ക​ളി​ലെ മൂ​ന്നു​ ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ച​ശേ​ഷം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​ട്ടി​നാ​ണ്​ തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്. ക​ട ഗോ​ഡൗ​ൺ അ​ട​ക്കം ഏ​താ​ണ്ട്​ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ഇ​ൻ​ഷു​റ​ൻ​സ്​ ഇ​ല്ലാ​ത്ത സ്​​ഥാ​പ​ന​മാ​യ​തി​നാ​ൽ ഉ​ട​മ​ക്ക്​ വ​ൻ ന​ഷ്​​ട​മാ​ണ്​ അ​ഗ്​​നി​ബാ​ധ മൂ​ലം ഉ​ണ്ടാ​യ​ത്.

Show Full Article
TAGS:khadarayil malayaliyude kada kathi nashichu oman oman news 
News Summary - khadarayil malayaliyude kada kathi nashichu-oman-oman news
Next Story