ഖദ്-ഷാം മൗണ്ടൻ റോഡ് നിർമാണം 80 ശതമാനം പൂർത്തിയായി
text_fieldsനിർമാണം പുരോഗമിക്കുന്ന ഖദ്-ഷാം മൗണ്ടൻ റോഡ്
മസ്കത്ത്: സുഹാറിലെ വാദി ഹിബിയിലെ ഖദ്-ഷാം മൗണ്ടൻ റോഡ് നിർമാണ പദ്ധതി അവസാന ഘട്ടത്തോടടുക്കുന്നു. റോഡ് നിർമാണത്തിന്‍റെ 80 ശതമാനവും ഇതിനകം പൂർത്തിയായതായി സുഹാർ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട്‌സ് ആൻഡ് മെയിന്റനൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് അൽ കിന്ദി പറഞ്ഞു. അപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്നതിനാൽ മലയോര മേഖലക്ക് സുപ്രധാനമാണ് ഈ പദ്ധതി. സുരക്ഷക്കായി റോഡിന്‍റെ വ്യത്യസ്ത ഇടങ്ങളിലായി കോൺക്രീറ്റ്, മെറ്റൽ ബാരിയറുകൾ ഒരുക്കിയിട്ടുണ്ട്.
റോഡിന്റെ വശങ്ങളിലെ ഡ്രെയിനേജ് ചാനലുകൾക്കുപുറമെ 25 വാട്ടർ ഡ്രെയിനേജ് ഔട്ട്‌ലെറ്റുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്നവ പൂർത്തിയാക്കാൻ രണ്ട് കമ്പനികളെ ചുമതലപ്പെടുത്തിയതായി കിന്ദി അറിയിച്ചു. കരാറുകാരൻ റോഡിന്റെ വശങ്ങളിൽ ഇരുമ്പ് സുരക്ഷ ബാരിയറുകൾ സ്ഥാപിക്കും. മഴവെള്ളം ഒഴുകിപ്പോകാൻ കോൺക്രീറ്റ് ചാലുകൾ നിർമിക്കുകയും ലൈറ്റിങ് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

