Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാബൂറ പ്രവാസി...

കാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷവും ഓണം, ഈദ് പരിപാടി പോസ്റ്റർ പ്രകാശനവും

text_fields
bookmark_border
കാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷവും ഓണം, ഈദ് പരിപാടി പോസ്റ്റർ പ്രകാശനവും
cancel

സുവൈഖ്: കാബൂറ പ്രവാസി കൂട്ടായ്മയുടെ വാർഷിഘോഷവും ഓണം- ഈദ് പരിപാടിയുടെ പോസ്റ്റർ പ്രകാശനവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടന്നു. കൺവീനർ രാജീവിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. അൽ നൈമി പ്രതിനിധി വിജയ്, സന്ദീഷ് കൂപ്പൻ എന്നിവർ ചേർന്ന് ഓണം- ഈദ് പ്രോഗ്രാം പോസ്റ്റർ പ്രകാശനം ചെയ്തു.

അനന്തപുരി പോളിക്ലിനിക് മാനേജിങ് പാർട്ണറും തൃശൂർ കൂട്ടായ്മ പ്രസിഡന്റുമായ വാസുദേവൻ തളിയറ ആശംസ നേർന്നു. ബദർ അൽ സമ ഹോസ്പിറ്റൽ സുവൈഖ് ഒരു വർഷം കാലാവധിയുള്ള പ്രിവിലേജ് കാർഡ് പദ്ധതി പരിചയപ്പെടുത്തി. ഗ്ലോബൽ മണി എക്സ്ചേഞ്ച് നടത്തിയ എൻ.ആർ.ഐ ഫ്രീ അക്കൗണ്ട്‌ ഓപണിങ് സേവനം ലഭ്യമാക്കി.

പ്രവാസി തിരിച്ചറിയൽ കാർഡ്, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് എന്നിവക്കായി വിവരം ശേഖരിച്ചു. നിസാർ, മനോജ്‌ എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ്‌ വിഷ്ണു, സെക്രട്ടറി സനിൽ, ട്രഷറർ സന്തോഷ്‌ എന്നിവർ സാംസാരിച്ചു. നിർവാഹക സമിതി അംഗങ്ങളായ ബികിൽ, ലിജു, അനിൽ കുമാർ, ഡിക്സൺ, ടിറ്റോ, ജെറി, ഷൈൻ, ബിനോജ്, പ്രവീൺ, റാസിഖ് അലി, രഞ്ജിത്ത്, സുനിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasi kootaymaAnnual Celebration
News Summary - Annual Celebration and Onam-Eid Event Poster Release of Khabourah Pravasi Kootayma
Next Story